Monday, March 16, 2026 Last Updated 6 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 10.29 AM

രവി വര്‍മ്മയുടെ ‘മഹാരാഷ്ട്ര ലേഡി’ക്ക് മാലാ പാര്‍വതിയുടെ ഭാവം; ചിത്രം വൈറല്‍

-maala-parvathi-
photo-www.instagram.com/sujith_kj21/

രാജാരവിവർമ്മ ചിത്രങ്ങൾ ഓരോ മലയാളിക്കും കണ്ടു പരിചിതമാണ്. ഏറെ ശ്രദ്ധ നേടിയ രാജാരവിവർമ്മ ചിത്രങ്ങളിലൊന്നാണ് മാദ്രി അഥവാ ദി മഹാരാഷ്ട്ര ലേഡി. പരമ്പരാഗതമായ കടുംചുവപ്പ് മഹാരാഷ്ട്രൻ പട്ട് സാരി ധരിച്ച് കയ്യിൽ പഴങ്ങൾ നിറച്ച താലം പിടിച്ചു നിൽക്കുന്ന സ്ത്രീയാണ് ഈ ചിത്രത്തിലെ നായിക.

ഇപ്പോഴിതാ, ഈ ചിത്രം ഒന്നു റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഗ്രാഫിക് ഡിസൈനറായ സുജിത് കെ. ജെ. സുജിത് ഒരുക്കിയ ഡിജിറ്റൽ ചിത്രത്തിൽ മാദ്രിയുടെ സ്ഥാനത്ത് നടി മാല പാർവതിയെ ആണ് കാണാനാവുക.

ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈം' എന്ന ചിത്രത്തിലൂടെ 2007 ലാണ് മാല പാർവ്വതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി , ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം പാർവ്വതി അഭിനയിച്ചു കഴിഞ്ഞു.

Ads by Google
Thursday 04 Dec 2025 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google