Sunday, March 15, 2026 Last Updated 11 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 10.09 AM

നിര്‍മാതാവ് എ വി എം ശരവണന്‍ അന്തരിച്ചു

producer, passed away

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും എ വി എം പ്രൊഡക്ഷന്‍സിന്റെ ഉടമയുമായ എ വി എം ശവണന്‍ ( 86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തമിഴ് സിനിമയിലെ ഹിറ്റ് നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. എം ജി ആര്‍, ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയവരുടെ സിനിമകള്‍ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൂറോളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിര്‍മാതാവുമായ എ വി മെയ്യപ്പ ചെട്ടിയാര്‍ ആണ് 1945 ല്‍ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണന്‍ നിര്‍മാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിന്‍സാരം, നീനു ഒരടപ്പിന്നു. ശിവാജി, വേടഗാഡു, അയന്‍, മിന്‍സാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.

ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

Ads by Google
Thursday 04 Dec 2025 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google