Sunday, March 22, 2026 Last Updated 0 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 04.58 PM

ഇന്ത്യ വമ്പൻ സ്കോറിലേക്ക് , ഗെയ്ക്‌വാദ് 83 പന്തില്‍ 105; രണ്ടാം ഏകദിനത്തിലും സെഞ്ച്വറിയടിച്ച് കോഹ്‌ലിയുടെ സ്റ്റേറ്റ്മെന്റ്

uploads/news/2025/12/814171/5.gif
photo - twitter

റായ്പൂര്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും സെഞ്ചറി തികച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. 90 പന്തുകളിൽനിന്നാണ് കോലി സെഞ്ചറിയിലെത്തിയത്. ഏകദിന ഫോർമാറ്റിൽ താരത്തിന്റെ 53–ാം സെഞ്ചറിയാണിത്. രാജ്യാന്തര കരിയറിലെ 84–ാം സെഞ്ചറി നേട്ടം. റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചറി തികച്ചിരുന്നു. 120 പന്തുകൾ നേരിട്ട കോലി 135 റൺസാണു റാഞ്ചിയിൽ അടിച്ചെടുത്തത്.

താരത്തോടപ്പം റുതുരാജ് ഗെയ്ക്‌വാദും സെഞ്ച്വറി നേടി. 77 പന്തിലാണ് താരം സെഞ്ച്വറി തൊട്ടത്. 12 ഫോറുകളും രണ്ട് സിക്‌സറും അടക്കമായിരുന്നു ഇന്നിങ്‌സ്. സെഞ്ച്വറിക്ക് പിന്നാലെ റുതുരാജ് പുറത്തായി. ഇരുവരുടെയും മികവിൽ 40 ഓവർ പിന്നിടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ 14 റൺസും ജയ്‌സ്വാൾ 22 റൺസുമെടുത്താണ് പുറത്തായത്.

നേരത്തെ ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമായത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്.കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എൻഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

Ads by Google
Wednesday 03 Dec 2025 04.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google