Monday, March 16, 2026 Last Updated 27 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 11.11 AM

ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ അരോടൊപ്പം നില്‍ക്കുന്നു; സാമന്തയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വൈകാരിക കുറിപ്പ് പങ്കുവെച്ച് രാജ് നിദിമോരുവിന്റെ സഹോദരി

-samantha-ruth-prabhu-
photo-www.instagram.com/sheetalnidimoru/

കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരം സാമന്തയും സംവിധായകന്‍ രാജ് നിദമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. മുപ്പതോളം അതിഥികള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരായിരുന്നു താരത്തിന് ആശംസകളറിയിച്ചെത്തിയത്.

ഇപ്പോഴിതാ രാജ് നിദിമോരുവിന്റെ സഹോദരി ശീതള്‍ സാമന്തയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നവദമ്പതികള്‍ ഉള്‍പ്പെടുന്ന കുടുംബചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ശീതളിന്റെ കുറിപ്പ്.

‘ഈ നിമിഷത്തില്‍ എനിക്ക് അനുഭവപ്പെടുന്ന സമാധാനത്തിനും ഞങ്ങളുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുളള വ്യക്തതയ്ക്കും, രാജിന്റെയും സാമന്തയുടെയും യാത്രയിലെ സൗമ്യമായ വിന്യാസത്തിനും നന്ദി. ഒരു കുടുംബമെന്ന നിലയില്‍ , അവര്‍ എങ്ങനെ മുന്നോട്ട് പോകുന്നു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു. ശാന്തമായ അന്തസ്സോടെയും, സത്യസന്ധതയോടെയും, രണ്ട് ഹൃദയങ്ങള്‍ ഉദ്ദേശ്യത്തോടെ ഒരേ പാത തിരഞ്ഞെടുക്കുമ്പോള്‍ മാത്രം ലഭിക്കുന്ന സ്ഥിരതയോടെയും.

ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ അവരോടൊപ്പം പൂര്‍ണ്ണമായും സന്തോഷത്തോടെ മടികൂടാതെ അവരെ അനുഗ്രഹിക്കുകയും എല്ലാവിധത്തിലും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്രയും പുണ്യകരമായ ഒരു ദിനത്തില്‍ ഒരു കുടുംബമെന്ന നിലയില്‍ ഈ ഇഷ ആചാരങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത് ജീവിതം ഏറ്റവും മനോഹരമായ രീതിയില്‍ സ്വയം യോജിപ്പിക്കുന്നതായി തോന്നി. ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നില്ലെന്ന് അത് എന്നെ ഓര്‍മ്മിപ്പിച്ചു. അവ സമാധാനത്തോടെയാണ് എത്തുന്നത്. ഞാന്‍ എളെളണ്ണ വിളക്കുകള്‍ കൊളുത്തുമ്പോള്‍ എന്റെ ഹൃദയം ഒരു കാര്യത്തിനായി മാത്രമേ പ്രാര്‍ഥിച്ചുളളൂ. എല്ലാവര്‍ക്കും ഇത്രയും സമാധാനവും , സ്ഥിരതയുളളതും , ഈ അവകാശവും അനുഭവപ്പെടുന്ന ഒരു സ്‌നേഹം കണ്ടെത്തട്ടെ’ ശീതള്‍ കുറിച്ചു.

നിരവധിപ്പേരാണ് പോസ്‌റ്‌റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. സാമന്തയും പോസ്റ്റിന് പ്രതികരണവുമായെത്തി. നിന്നെ സ്‌നേഹിക്കുന്നു എന്നായിരുന്നു സാമന്ത കമന്റായി കുറിച്ചത്.

സമാന്തയും രാജും 'ദി ഫാമിലി മാന്‍ 2', 'സിറ്റാഡെല്‍: ഹണി ബണ്ണി' എന്നീ പ്രോജക്റ്റുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി പങ്കുവെച്ചതിനെത്തുടര്‍ന്നാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

അതേസമയം, രാജ് നിദിമോരുവും വിവാഹമോചിതനാണ്. ശ്യാമലി ദേയെ ആയിരുന്നു രാജിന്റെ പങ്കാളി. 2022ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2021 ലാണ് സാമന്തയും നടന്‍ നാഗചൈതന്യയും തമ്മില്‍ വേര്‍പിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.

Ads by Google
Wednesday 03 Dec 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google