Monday, March 16, 2026 Last Updated 8 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Dec 2025 03.31 PM

ലാലേട്ടനെയും, മമ്മൂട്ടിയെയും, സുരേഷ് ഗോപിയെയും അനുകരിച്ച് കുഞ്ഞു നിതാര; വീഡിയോ പങ്കുവെച്ച് പേളി

nithara
photo-www.instagram.com/pearlemaany/

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയ്ക്ക് ഒപ്പം ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം ആരാധകർക്കും ഏറെ സുപരിചിതരാണ്. 2024 ജനുവരിയിൽ ആയിരുന്നു പേളിയുടെ രണ്ടാമത്തെ മകൾ നിതാരയുടെ ജനനം.

നിതാരയുടെ ചിത്രങ്ങളും നിതാരയുടെയും നിലയുടെയും വീഡിയോകളുമെല്ലാം പലപ്പോഴും പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി​ എന്നിവരെയൊക്കെ അനുകരിക്കാൻ ശ്രമിക്കുന്ന നിതാരയെ ആണ് പേളി പങ്കുവച്ച പുതിയ വീഡിയോയിൽ കാണുക.

അവതാരക, അഭിനേത്രി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.

2019 മേയ് അഞ്ചിനായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. യൂട്യൂബ് ചാനലും വ്ളോഗുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ ദമ്പതികൾ. അടുത്തിടെ, കൊച്ചിയിൽ പുതിയ ഫ്ളാറ്റും ഇരുവരും സ്വന്തമാക്കിയിരുന്നു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്.

Ads by Google
Tuesday 02 Dec 2025 03.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google