Monday, March 16, 2026 Last Updated 25 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Dec 2025 12.01 PM

ചാമുണ്ഡി ദേവിയെ പെണ്‍പ്രേതമെന്ന് വിളിച്ചു; ഋഷഭ് വിലക്കിയിട്ടും ‘കാന്താര’ അനുകരിച്ച് ബോറാക്കി, അതും ഷൂസ് ധരിച്ച്; രൺവീർ സിംഗിനെതിരെ വ്യാപക വിമർശനം

പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുത്ത സിനിമയായിരുന്നു ഋഷഭ് ഷെട്ടി നായകനായി എത്തിയ കാന്താര- ചാപ്റ്റര്‍ വണ്‍. ഇപ്പോഴിതാ വേദിയില്‍ കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്‌സിലെ ഒരു രംഗം താരം അനുകരിച്ച്‌ കാണിച്ച രണ്‍വീര്‍ സിംഗ് വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
Rishabh Shetty, Ranveer Singh, Kanthara movie
Ranveer Singh faces backlash for mimicking sacred ritual in Kantara scene (Image Source: X)

തുളുനാടൻ വിശ്വാസത്തിന്റെ തീച്ചൂളകളിൽനിന്ന് ഋഷഭ് ഷെട്ടി ഊതിക്കാച്ചിയെടുത്ത ദൃശ്യവിസ്മയമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ കന്നഡ ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണിത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ സുവർണനേട്ടം സ്വന്തമാക്കിയ കാന്താരയിലെ ഓരോ ഫ്രെയിമുകളും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്.
ഇപ്പോഴിതാ ‘കാന്താര’ സിനിമയിലെ രംഗം ബോളിവുഡ് താരം രണ്‍വീര്‍ സിങ് അനുകരിച്ചത് വിവാദത്തില്‍ പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനചടങ്ങിലാണ് ഈ സംഭവങ്ങള്‍ നടന്നത്. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്‌സിലെ ഒരു രംഗം താരം അനുകരിച്ച്‌ കാണിച്ചു. ഇതിനിടെയിലാണ് ആ രംഗത്തിലെ ദൈവീക രൂപത്തെ പെണ്‍ പ്രേതം എന്ന് താരം വിശേഷിപ്പിച്ചത്.
ഋഷഭ് ഷെട്ടിയും കാന്താരയുടെ അണിയറ പ്രവര്‍ത്തകരും പരിപാടികളില്‍ അതിഥികളായി എത്തിയിരുന്നു. രണ്‍വീര്‍ സിങ് ആയിരുന്നു പരിപാടിയുടെ അവതാരകന്‍. ‘‘ഞാന്‍ കാന്താര തിയേറ്ററില്‍ കണ്ടിരുന്നു. ഋഷഭിന്റെ പ്രകടനം അസാധ്യമായിരുന്നു. പ്രത്യേകിച്ചും ആ പെണ്‍ പ്രേതം ശരീരത്തില്‍ പ്രവേശിക്കുന്ന രംഗം. ആ ഷോട്ട് അതിഗംഭീരമായിരുന്നു...’’ എന്ന് പറഞ്ഞ് ഋഷഭിനെ അനുകരിക്കാന്‍ രണ്‍വീര്‍ ശ്രമിച്ചു. ഒപ്പം കാന്താര ത്രീയില്‍ തന്നെ കാണാന്‍ ആഗ്രഹമുണ്ടോ എന്നും രണ്‍വീര്‍ കാണികളോടായി ചോദിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ വ്യാപക വിമർശനം താരത്തിനെതിരെ ഉയർന്നു. അഭിനന്ദിക്കുന്നതിനിടെ രണ്‍വീര്‍ ചാമുണ്ഡി ദേവിയെ പ്രേതമെന്ന് വിളിച്ചതും ഋഷഭിന്റെ പ്രകടനത്തെ വികലമായി അനുകരിച്ചതുമാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടാനുള്ള കാരണം. ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അടിസ്ഥാനമായ അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെയുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ദൈവീകമായ ഒരവതരണത്തെ ഷൂസ് ധരിച്ച്‌ അനുകരിച്ചതും വിമർശനത്തിന് ഇടയാക്കി.

അതേസമയം രണ്‍വീറിനോട് തന്നെ അനുകരിക്കരുതെന്ന് നേരത്തെ തന്നെ ഋഷഭ് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സദസിലിരുന്ന രജനികാന്ത് അടക്കമുള്ളവരെ അഭിവാദ്യം ചെയ്യാനായി രണ്‍വീര്‍ വേദിയില്‍ നിന്നും ഇറങ്ങി വന്നിരുന്നു. ഇതിനിടെ ഋഷഭിനെ കണ്ട ആവേശത്തില്‍ രണ്‍വീര്‍ കാന്താരയിലെ രംഗം അനുകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഋഷഭ് അതിനെ വിലക്കുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

Ads by Google
Tuesday 02 Dec 2025 12.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google