Monday, March 16, 2026 Last Updated 8 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Dec 2025 10.34 AM

‘അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നമുക്കൊപ്പം ജീവിക്കും’; ഹേമമാലിനിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

shatrughan-sinha-
photo-x.com/ShatruganSinha/

ബോളിവുഡ് നടന്‍ ധര്‍ന്ദ്രേയുടെ മരണം വളരെ വേദനയോടെയാണ് ആരാധകര്‍ സവീകരിച്ചത്. തൊണ്ണൂറാം ജന്മദിനത്തിന് രണ്ടഴ്ച ബാക്കി നില്‍ക്കെയാണ് നടന്‍ വിടവാങ്ങിയത്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ബോളിവുഡിലെ മുതിര്‍ന്ന നടനായ ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ധര്‍മേന്ദ്രയുടെ ഭാര്യ ഹേമമാലിനി, മക്കളായ ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവരെ സന്ദര്‍ശിച്ചിരുന്നു.

ധര്‍മേന്ദ്രയ്ക്കും ഹേമമാലിനിക്കുമൊപ്പമുളള പഴയ ചിത്രങ്ങളുടെ കൂടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ കൂടിക്കാഴ്ചയെക്കുറിച്ച് എക്‌സില്‍ എക്‌സില്‍ പങ്കുവെച്ചത്. പ്രിയപ്പെട്ട കുടുംബസുഹൃത്തും ജേഷ്ഠസഹോദരന് തുല്യവുമായ ധര്‍മേന്ദ്രയുടെ മരണത്തിന് ശേഷം അവരെ കാണുന്നത് ഹൃദയഭേദകരമായിരുന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. സൗമ്യതയും ദയയുമുളള മനുഷ്യനായിരുന്നു ധര്‍മേന്ദ്രയെന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നമുക്കൊപ്പം ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച സണ്ണി ഡിയോളിനേയും ബോബി ഡിയോളിനെയും ശത്രുഘ്‌നന്‍ സിന്‍ഹ സന്ദര്‍ശിച്ചിരുന്നു. ധര്‍മേന്ദ്ര അഭിനയിച്ച് അനശ്വരമാക്കിയ സിനിമകളിലൂടെ ആരാധകര്‍ എന്നും ഓര്‍മിക്കുമെന്നും അദ്ദേഹം കുറിച്ചു.

ഖയാമത്ത്, ആഗ് ഹി ആഗ്, ഇന്‍സാനിയത്ത് കേ ദുഷ്മന്‍ തുടങ്ങിയ സിനിമകളില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ധര്‍മേന്ദ്രയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Ads by Google
Tuesday 02 Dec 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google