Friday, March 20, 2026 Last Updated 6 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Dec 2025 11.40 AM

പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് നല്‍കിയ പണം മടക്കിത്തന്നില്ല ; സിപിഐഎമ്മുകാരന്‍ പോയി കോണ്‍ഗ്രസില്‍ ചേര്‍ന്നു

uploads/news/2025/12/813720/cpm-flag.gif

തൊടുപുഴ: പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാന്‍ വാങ്ങിയ പണം മടക്കിക്കൊടുത്തില്ലെന്ന ആരോപണത്തില്‍ പ്രവര്‍ത്തകന്‍ പാര്‍ട്ടിവിട്ട് ശത്രു പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്‍കിയ പണം മടക്കി നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചാണ് തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.

ഏകദേശം എട്ടുലക്ഷം രൂപയോളമാണ് പാര്‍ട്ടി കടം വാങ്ങിയതെന്നും ആരോപിച്ചു. നല്‍കിയ പണം മടക്കിത്തരാതെ വന്നതോടെ അബ്ബാസ് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കുകയോ നടപടിക്കുള്ള മാര്‍ഗ്ഗം കാണിക്കുകയോ ചെയ്യുന്നതിന് പകരം പാര്‍ട്ടി നേതൃത്വം തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ആരോപിച്ചു.

സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിര്‍മാണത്തിനായാണ് അബ്ബാസ് ഇബ്രാഹിമും ഭാര്യയും എട്ട് ലക്ഷം രൂപ പാര്‍ട്ടി നേതൃത്വത്തിന് വായ്പയായി നല്‍കിയതെന്നാണ് പറയുന്നത്. മൂന്ന് മാസത്തിന് ശേഷം തിരിച്ച് നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അതുണ്ടായില്ലെന്നും ഇതോടെയാണ് പരാതി നല്‍കിയതെന്നും അബ്ബാസ് പറഞ്ഞു.

പരാതി വ്യാജമാണെന്ന നിലപാട് ആദ്യമെടുത്ത പാര്‍ട്ടി പിന്നീട് പണം തിരികെ നല്‍കി. പിന്നാലെ അച്ചടക്ക ലംഘനം കാണിച്ച് അബ്ബാസിനെതിരെ നടപടി സ്വീകരിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി സംഗമത്തിലാണ് അബ്ബാസ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

Ads by Google
Monday 01 Dec 2025 11.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google