Monday, March 16, 2026 Last Updated 23 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Dec 2025 08.18 AM

' പണം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ബാദുഷ കൊടുത്തിരിക്കും, എനിക്കറിയാം വാപ്പി ആരാണെന്ന്' ; വീഡിയോയുമായി ബാദുഷയുടെ മകള്‍

reacts, allegations

പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടന്‍ ഹരീഷ് കണാരന്‍ നടത്തിയത്. കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്നാണ് ഹരീഷ് കണാരന്റെ ആരോപണം. ഹരീഷിന്റെ ആരോപണങ്ങളോട് റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം പ്രതികരിക്കാമെന്നാണ് ബാദുഷ മറുപടി നല്‍കിയത്.

ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാദുഷയുടെ മകളും മോഡലുമായ ഷിഫ ബാദുഷ. വാപ്പി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കുമെന്നാണ് ഷിഫ പറയുന്നത്. ഈ സംഭവത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും വീഡിയോയിലൂടെ ഷിഫ പ്രതികരിച്ചു.

''വാപ്പിയോട് ഞാന്‍ എന്താണ് കാര്യമെന്ന് ചോദിച്ചു. വീട്ടിലെ കാര്യങ്ങള്‍ മക്കളും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞാണ് എന്നേയും സഹോദരനേയും വളര്‍ത്തുന്നത്. എന്നോട് വാപ്പി എന്താണ് നടന്നതെന്ന് പറഞ്ഞു. പക്ഷെ ഞാനത് നിങ്ങളോട് പറയില്ല. വാപ്പിയായിട്ട് തന്നെ നിങ്ങളോട് പറയും. ബാദുഷയുടേയും നടന്റേയും ഇടയില്‍ നടന്നിട്ടുള്ള കാര്യമാണിത്. എനിക്ക് അതിന്റെ ഇടയില്‍ കയറേണ്ട ആവശ്യമില്ല'' ഷിഫ പറയുന്നു.

''വാപ്പി കള്ളനാണെന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, വാപ്പിച്ചി ആരുടേയും കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നോ, കൊടുക്കാനില്ലെന്നോ ഞാന്‍ പറയില്ല. സിനിമയാണ്. സിനിമയില്‍ റോളിങ് ഉണ്ട്. ഈ പറയുന്ന കേസ് തീര്‍ത്തും വ്യത്യസ്തമാണ്. ഒരു ഭാഗം മാത്രം കേട്ട് എനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അറ്റാക്ക് നടത്താന്‍ വരരുത്. എനിക്ക് എങ്ങും കൊള്ളാന്‍ പോകുന്നില്ല''.

''വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ബാദുഷ കൊടുത്തിരിക്കും. എനിക്കറിയാം വാപ്പി ആരാണെന്ന്. ആരോടും തെളിയിക്കേണ്ടതില്ല. എന്നെ ആരും നിര്‍മാതാവ് ബാദുഷയുടെ മകള്‍ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ടതില്ല. അത് അദ്ദേഹത്തിന്റെ മകള്‍ ആണെന്ന് പറയുന്നതില്‍ മടിയുണ്ടായിട്ടല്ല. എനിക്ക് എന്റേതായൊരു വ്യക്തിത്വമുണ്ട്. നിര്‍മാതാവ് ബാദുഷയുടെ മകള്‍ എന്നതിലുപരിയായി ഷിഫ ബാദുഷ എന്നറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. ബാദുഷയുടെ മകള്‍ ആണെന്നതില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നുണ്ട്. വാപ്പിയുടെ പേരും പറഞ്ഞ് എന്റെയും അമ്മയുടേയും സഹോദരന്റേയും കമന്റ് ബോക്‌സില്‍ തുള്ളുന്ന ചേട്ടന്മാരോട്, ആ സമയം കൊണ്ട് വേറെ വല്ല നല്ല കാര്യവും ചെയ്യൂവെന്നേ പറയാനുള്ളൂ'' എന്നും ഷിഫ പറയുന്നു.

Ads by Google
Monday 01 Dec 2025 08.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google