Friday, March 20, 2026 Last Updated 5 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 05.19 PM

ബാലരാമപുരത്ത് കിണറ്റിൽ 3 ദിവസത്തിലധികം പഴക്കമുള്ള 50കാരന്റെ മൃതദേഹം കണ്ടത്തി

ബാലരാമപുരം താന്നിവിള സ്വദേശി ഗോപാലകൃഷ്ണന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
balaramapuram, dead body

ബാലരാമപുരത്ത് കിണറ്റിൽ 50വയസ് കാരന്റെ മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിൽ അധികം പഴക്കമുണ്ട്. ബാലരാമപുരം താന്നിവിള സ്വദേശി ഗോപാലകൃഷ്ണന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

മൃതദേഹം ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കാണുന്നത്. ബാലരാമപുരം ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തുള്ള വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബാലരാമപുരം പൊലീസും,നെയ്യാറ്റിൻകര ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Sunday 30 Nov 2025 05.19 PM
YOU MAY BE INTERESTED
Ads by Google
Ads by Google