Friday, March 20, 2026 Last Updated 6 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 05.12 PM

മിമിക്രി പരിശീലിപ്പിക്കാൻ എത്തിയ അധ്യാപകന്‍റെ ക്രൂരത; 5 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

uploads/news/2025/11/813594/arrest.gif
photo; representative image

കോഴിക്കോട്: 11 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ മിമിക്രി പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ച യുവാവിനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര ചെനോളി സ്വദേശി ഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി അഞ്ച് വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ജഡ്ജി കെ. നൗഷാദലിയുടേതാണ് വിധി.

2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മിമിക്രി അധ്യാപകനാണ് ഷൈജു. ഒരു റിയാലിറ്റി ഷോയില്‍ അവസരം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥിനിയെ പരിശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശീലിപ്പിക്കാൻ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ വീട്ടില്‍ വച്ചും ഇതിന് തൊട്ടടുത്തായുള്ള ബന്ധു വീട്ടില്‍ വച്ചും പീഡിപ്പിക്കകയായിരുന്നു.

ഈ വീടുകളില്‍ കുട്ടിയെ പരിശീലിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. സ്‌കൂളിലെ ടീച്ചറോട് വിദ്യാര്‍ത്ഥിനി സംഭവങ്ങള്‍ വിശദീകരിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കൊയിലാണ്ടി എസ്‌ഐമാരായ എംഎല്‍ അനൂപ്, വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസന്വേഷിച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

Ads by Google
Sunday 30 Nov 2025 05.12 PM
YOU MAY BE INTERESTED
Ads by Google
Ads by Google