Friday, March 20, 2026 Last Updated 2 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 11.54 AM

അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു: വടകര ഡിവൈഎസ്പിയ്‌ക്കെതിരെ ബലാത്സംഗക്കേസും അച്ചടക്ക നടപടിയും ഉണ്ടായേക്കും

vadakara, dysp, umesh, rape, case, updates

കോഴിക്കോട് : അനാശാസ്യ കേസില്‍ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ ബലാത്സംഗ കേസും അച്ചടക്ക നടപടിയും ഉടനുണ്ടാകും. ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി നാളെ സര്‍ക്കാരിനു നല്‍കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍. ഉമേഷ് ഇന്നലെ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് വിശദീകരണം. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിക്കാണ് വടകര ഡിവൈഎസ്പിയുടെ പകരം ചുമതല.

വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഉമേഷ് അവധിയില്‍ പ്രവേശിച്ചത്. ഡിവൈഎസ്പിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാലക്കാട് എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്.

കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് ഡിവൈഎസ്പി. കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കാന്‍ സാധ്യതയുണ്ട്.

Ads by Google
Sunday 30 Nov 2025 11.54 AM
YOU MAY BE INTERESTED
Ads by Google
Ads by Google