Friday, March 20, 2026 Last Updated 2 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 11.04 AM

ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിച്ചുയരും, അല്ലാത്തത് അസ്തമിക്കും, രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം: കെ. മുരളീധരന്‍

K-Muraleedharan, statement, rahul-mamkootathil

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍. സസ്‌പെന്‍ഷന്‍ നടപടിയിലുള്ള ഒരാളുടെ എന്തു നടപടിക്കും പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും. അല്ലാത്തത് അസ്തമിക്കും. കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണ്. ഇനി അങ്ങോട്ടു കയറ്റേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

സസ്‌പെന്റ് ചെയ്ത ആള്‍ക്കാരെ, ആരു തന്നെയായാലും പങ്കെടുക്കരുതെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. ആരോപണവിധേയനെതിരെ എന്നേ പാര്‍ട്ടി നടപടിയെടുത്തതാണ് . എന്നേ സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞു. സസ്‌പെന്‍ഷന്‍ ഏതാണ്ട് പുറത്താക്കലിന് തുല്യമാണ്. ഇനി അത് എന്നും പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. ആശയദാരിദ്ര്യം കാരണമാണ് സിപിഎം ഇക്കാര്യം ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പാര്‍ട്ടിയിലുള്ള എംഎല്‍എമാരെല്ലാം പൊതുരംഗത്ത് സജീവമായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടെങ്കില്‍ അതു കണ്ടുപിടിക്കേണ്ട ചുമതല പോലീസിനാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ യുഡിഎഫിന് അനുകൂലമായ വികാരമുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഡിസംബര്‍ 13 ഓടെ കേരളത്തിലെ മഹാഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിന്റെ ഭരണസമിതികള്‍ നിലവില്‍ വരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Ads by Google
Sunday 30 Nov 2025 11.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google