Friday, March 20, 2026 Last Updated 5 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 05.57 PM

തീവ്ര വോട്ടര്‍പട്ടികയില്‍ പിഴവ്? തിരുവല്ല എംഎല്‍എ മാത്യു ടി തോമസിന്റെ പേര് വോട്ടർപട്ടികയില്‍ ഇല്ല

2002ലെ തന്റെയും ഭാര്യയുടെയും തിരിച്ചറിയൽ കാർഡുകൾ കൈവശമുണ്ട്.
uploads/news/2025/11/813441/1.gif
photo - facebook

പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്കരണം വന്നപ്പോൾ തിരുവല്ല എംഎൽഎ മാത്യു ടി തോമസിനും ഭാര്യക്കും വോട്ടില്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎൽഎയുടെയും ഭാര്യ അച്ചാമ്മ അലക്‌സിന്റെയും പേര് ഇല്ലാത്തത്.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി പ്രദേശത്തെ ബൂത്ത് ലെവൽ ഓഫീസറാണ് മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർപട്ടികയിലില്ലെന്ന കാര്യം അറിയിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് പേരില്ലെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മാത്യു ടി തോമസ് അറിയിച്ചു.

1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ താനും ഭാര്യയും വോട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികമായി പേര് ഉൾപ്പെടുത്താൻ കഴിയുന്നില്ല എന്ന വിവരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതെന്നും ഉടൻ തന്നെ കമ്മീഷന് പരാതി നൽകുമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. 2002ലെ തന്റെയും ഭാര്യയുടെയും തിരിച്ചറിയൽ കാർഡുകൾ കൈവശമുണ്ട്. വോട്ടർപട്ടികയിൽ പേരില്ലെന്ന കാര്യം ഞെട്ടലുണ്ടാക്കി. ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എംഎൽഎ ആവുകയും ഒരു തവണ പാർലമെന്റിലേക്ക് മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലമുള്ള തനിക്ക്, നിലവിലെ പരിശോധനയിൽ 2002ലെ വോട്ടർസിസ്റ്റത്തിൽ പേര് കാണുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 29 Nov 2025 05.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google