Friday, March 20, 2026 Last Updated 2 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 04.46 PM

തിങ്കളും വ്യാഴവുമായി പ്രാദേശിക അവധി, രണ്ട് ജില്ലകളിലെ അഞ്ച് താലൂക്കുകളിൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.
holiday

തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടിടത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍ ഏകാദശയും ചക്കുളത്ത്കാവ് പൊങ്കാലയും പ്രമാണിച്ചാണ് അവധി. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം പ്രമാണിച്ച് ഡിസംബർ 1-ന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളിൽ ആചരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ഗുരുവായൂർ ഏകാദശി. ഈ ദിവസം ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായും, ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീതോപദേശം നൽകിയ ദിവസമായും കണക്കാക്കപ്പെടുന്നു. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്ന പതിവുണ്ട്.

ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും
പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ഡിസംബർ 4, വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാല് താലൂക്കുകളിലെയും റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി ബാധകമായിരിക്കും.

Ads by Google
Saturday 29 Nov 2025 04.46 PM
YOU MAY BE INTERESTED
Ads by Google
Ads by Google