Friday, March 20, 2026 Last Updated 5 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 03.36 PM

ലൈംഗിക ചുവയോടെ കുട്ടികളോട് ചാറ്റ് ചെയ്തു; യുകെയിൽ മലയാളി യുവാവ് അറസ്റ്റിൽ

on

യുകെയിൽ ലൈംഗിക ചുവയോടെ കുട്ടികളോട് ഓൺലൈൻ ചാറ്റ് ചെയ്ത മലയാളി യുവാവ് അറസ്റ്റിൽ. യുകെയിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി ജിതിൻ ജോസ് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ഗ്രിപ്സിയിൽ നിന്നാണ് ചൈൽഡ് ഓൺലൈൻ സപ്പോർട്ട് ടീം ജിതിനെ അറസ്റ്റ് ചെയ്തത്.

ആൽവിൻ ഏബ്രഹാം എന്ന പേരിലാണ് ജിതിൻ കുട്ടികളുമായി ചാറ്റ് നടത്തിയത്. 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Saturday 29 Nov 2025 03.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google