Tuesday, March 17, 2026 Last Updated 7 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 02.38 PM

‘ആദ്യ അവാര്‍ഡ് ഞാന്‍ തലയില്‍ കയറ്റി വച്ചിട്ടില്ല, ഷെല്‍ഫില്‍ തന്നെയാണ് വച്ചിട്ടുള്ളത്; കറക്ട് പാതയിലാണെന്ന കോണ്‍ഫിഡന്‍സ് ബൂസ്റ്ററാണ് എനിക്കത്...’ രജിഷ വിജയന്‍

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ രജിഷ വിജയന്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. ഇപ്പോഴിതാ തന്റെ ആദ്യ അവാര്‍ഡിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
Rajisha Vijayan
Rajisha Vijayan about her first award (Image Source: Instagram)

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ താരമാണ് രജിഷ വിജയന്‍. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് രജിഷ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ജൂണ്‍ പോലുള്ള നിരവധി സിനിമകളിലൂടെ മികച്ച നടി എന്ന് ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട താരമിപ്പോള്‍ തമിഴകത്ത് നിന്നും കൈയടി നേടുന്നുണ്ട്. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായ ബേസണ്‍ എന്ന ചിത്രമാണ് രജിഷയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തിനും രജിഷയുടെ അഭിനയത്തിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ഇപ്പോഴിതാ തന്റെ സിനിമായാത്രയെക്കുറിച്ചും ആദ്യ സിനിമയില്‍ അവാര്‍ഡ് കിട്ടിയതിനെക്കുറിച്ചും രജിഷ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ആദ്യ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണെന്നും ഒരു ലോട്ടറിയാണെന്നും അത് തലയില്‍ കയറ്റി വച്ചിട്ടില്ലെന്നും പറയുകയാണ് രജിഷ.
‘‘ആദ്യ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയതിനെക്കുറിച്ച് എന്ത് പറയാനാണ്. ഒരു ലോട്ടറി തന്നെയായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണത്. ആ സിനിമ അവാര്‍ഡിന് അയച്ചിട്ടുണ്ടെന്ന് പോലും ഞാനറിഞ്ഞിരുന്നില്ല. ഒരു പടം അയച്ചു കൊടുത്താലല്ലേ അത് കണ്‍സിഡര്‍ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കേണ്ടതുള്ളൂ. ഞാനതു പോലും അറിഞ്ഞിരുന്നില്ല. ശരിയായ റൊമാന്റിക് വാണിജ്യ സിനിമയായിരുന്നു അത്. ആദ്യ സിനിമയായതു കൊണ്ട് ഞാനതു ചിന്തിച്ചതു പോലുമില്ല.
പടം നന്നായി വരണം, പ്രേക്ഷകര്‍ ഇഷ്ടപ്പെടണം, അഭിനയത്തെക്കുറിച്ച് ആരും മോശം പറയരുത് എ​ന്നൊക്കെയായിരുന്നു മനസ്സിലുണ്ടായിരുന്നത്. പ്രേക്ഷകര്‍ അംഗീകരിച്ചതു തന്നെ എന്നെ സംബന്ധിച്ച് വലിയ അവാര്‍ഡായിരുന്നു. അവാര്‍ഡ് അനൗണ്‍സ് ചെയ്തപ്പോള്‍, ‘മോളെ പേരു കറക്ട് തന്നെയല്ലേ പറഞ്ഞത്’ എന്നാണ് ചോദിച്ചത്. അത്രയും ഷോക്കായിരുന്നു ഞങ്ങള്‍ക്ക്. ആദ്യ സിനിമയ്ക്ക് സംസ്ഥാന പുരസ്കാരമെന്നത് ചിന്തിച്ചിരുന്നതേയില്ല.
അത് ഞാന്‍ ഒരു കോണ്‍ഫിഡന്‍സ് ബൂസ്റ്റര്‍ എന്ന നിലയിലാണ് കരുതുന്നത്. അത് വലിയൊരു ഭാരമായി ചുമലിലേറ്റിയാല്‍ പിന്നെ ഉത്തരവാദിത്തവും കൂടും. അതുകൊണ്ട് അങ്ങനെ കരുതിയതേയില്ല. ഞാന്‍ കറക്ട് പാതയിലാണെന്ന് കാണിക്കുന്ന ഒരു കോണ്‍ഫിഡന്‍സ് ബൂസ്റ്റര്‍ സിഗ്നല്‍ മാത്രമാണത്.
പ്രേക്ഷകരെ സംബന്ധിച്ച് ആദ്യ സിനിമയില്‍ അവാര്‍ഡ് കിട്ടിയതു കൊണ്ട് എന്നെയൊരു സീരിയസ് ആക്ടറായി പരിഗണിച്ചു തുടങ്ങി. സ്റ്റാര്‍ ആകണമെന്നുള്ള ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ല, ഒരു ആര്‍ട്ടിസ്റ്റാകണമെന്ന് മാത്രമാണുണ്ടായിരുന്നത്. അതിന്നും അങ്ങനെ തന്നെയാണ്. അതാണ് എന്റെ ഗോള്‍. എല്ലാവര്‍ക്കും അങ്ങനെയാകണമെന്നില്ല. സ്റ്റാര്‍ ആകണമെന്ന ചിന്ത മോശമാണെന്നല്ല, ആര്‍ട്ടിസ്റ്റായി അറിയപ്പെടണമെന്നുള്ളതാണ് എന്റെ ഇഷ്ടം. 90 വയസ്സുള്ളപ്പോഴും ഒരു ആര്‍ട്ടിസ്റ്റായി നില്‍ക്കണമെന്നാണ്. അതിത്തിരി കടന്നുപോയെന്ന് അറിയാം, എന്നാലും ആഗ്രഹം അതാണ്. മരിക്കു​ന്നതു അഭിനയിക്കണം, സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ്.
അവാര്‍ഡിനെ ഞാന്‍ സമ്മര്‍ദ്ദമായി കണ്ടിട്ടേയില്ല. ഒരു സ്പോട്ട്ലൈറ്റ് മാത്രമായി കാണുന്നു. ശരിയായ പാതയിലാണെന്ന സിഗ്നല്‍ മാത്രം. അവാര്‍ഡ് ഞാന്‍ ഷെല്‍ഫില്‍ തന്നെയാണ് വച്ചിരിക്കുന്നത്, അതെന്റെ തലയില്‍ കയറ്റി വച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ ഞാനതില്‍ അടിപ്പെട്ടു പോകും. എന്റെ കൈയില്‍ നിന്ന് തെറ്റുകളും വരണമല്ലോ, എങ്കിലല്ലേ വളരാന്‍ പറ്റൂ. വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് ആ പുരസ്കാരം. ആ സിനിമയോടു കൂടിയത് കഴിഞ്ഞു. പിന്നെയുള്ളത് അഭിനേത്രി എന്ന നിലയില്‍ വേറൊരു യാത്രയായിരുന്നു....’’ രജിഷ പറയുന്നു. രജിഷയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

Ads by Google
Saturday 29 Nov 2025 02.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google