Monday, March 16, 2026 Last Updated 23 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 09.42 AM

‘നീ എന്റെ സമാധാനമാണ്, എന്റെ സുരക്ഷിത ഇടമാണ്’; ഗൗതമിനെക്കുറിച്ച് മഞ്ജിമ മോഹന്‍

gautham-karthik
photo-www.instagram.com/gauthamramkarthik/

മൂന്നാം വിവാഹ വാര്‍ഷികദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് താരദമ്പതികളായ ഗൗതം കാര്‍ത്തിക്കും മഞ്ജിമയും. തന്റെ സുരക്ഷിതമായ ഇടം എന്നാണ് ഗൗതമിനെക്കുറിച്ച് മഞ്ജിമ പറയുന്നത്. ഒരുമിച്ച് വളര്‍ന്ന മൂന്ന് വര്‍ഷങ്ങള്‍ എന്നാണ് ഗൗതം കുറിച്ചത്.

‘ശബ്ദം നിറഞ്ഞ ഒരു ലോകത്ത് നീ എന്റെ സമാധാനമാണ്, എന്റെ സുരക്ഷിത ഇടമാണ്. സന്തോഷകരമായ മൂന്ന് വര്‍ങ്ങള്‍ ’എന്നാണ് ഗൗതമിനൊപ്പമുളള പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മഞ്ജിമ കുറിച്ചത്.

‘മൂന്ന് വര്‍ഷങ്ങള്‍, ചിരിക്കുന്നതും കരയുന്നതും, പഠിക്കുന്നതും, പഠിക്കാത്തതും, വീഴുന്നതും , ഉയരുന്നതും, ഒരുമിച്ച് വളരുന്നതുമായ മൂന്ന് വര്‍ഷങ്ങള്‍.
നീ എന്നോടൊപ്പം അടുത്തടുത്തായി ഇതെല്ലാം കണ്ടു. എന്നോടൊപ്പം തീയിലൂടെ നടക്കാന്‍ നീ തിരഞ്ഞെടുത്തു, എന്റെ സ്വന്തം തലയില്‍ ഞാന്‍ സൃഷ്ടിക്കുന്ന ഓരോ കൊങ്കാറ്റിലും സമാധാനം കൊണ്ടുവരാന്‍ നീ തിരഞ്ഞെടുത്തു.

മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുന്ന ഒരു ലോകത്ത് സമാധാനത്തോടെ ശ്വസിക്കാന്‍ എന്നെ സഹായിക്കുന്നത് നീയാണ്. എന്റെ പങ്കാളിയായിതിന് നന്ദി, എന്റെ ശാന്തത, എന്റെ വ്യക്തത, ഏറ്റവും പ്രധാനമായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി. ഇന്നും എന്നേക്കും ഞാന്‍ നിന്നോട് നന്ദിയുളളവനാണ്. വിവാഹവാര്‍ഷികാശംസകള്‍ എന്റെ സ്‌നേഹമേ’ എന്നായിരുന്നു ഗൗതം കുറിച്ചത്. മഞ്ജിമയ്‌ക്കൊപ്പമുളള സ്‌നേഹം നിറഞ്ഞ ഏതാനും ചിത്രങ്ങളും ഗൗതം പങ്കുവെച്ചിട്ടുണ്ട്.ആരാധകരും താരങ്ങളുമടക്കം നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നെത്തിയത്.

2022 നവംബര്‍ 28 നായിരുന്നു താരങ്ങളായ മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. ബാലതാരമായി അഭിനയം തുടങ്ങിയ മഞ്ജിമ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ്. സാഫല്യം, പ്രിയം തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2015 ല്‍ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറി. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറിയത്.

Ads by Google
Saturday 29 Nov 2025 09.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google