Sunday, March 22, 2026 Last Updated 4 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Nov 2025 01.15 PM

മുകേഷിനെ രക്ഷിക്കാന്‍ സിപിഐഎം ഇറങ്ങിയപോലെ രാഹുലിനെ സംരക്ഷിക്കാന്‍ എന്തായാലും യൂത്ത്‌കോണ്‍ഗ്രസ് ഇല്ല

uploads/news/2025/11/813269/OJ-Jeneeshkumar.jpg

തിരുവനന്തപുരം: മുകേഷിന് സിപിഐഎം സംരക്ഷണം തീര്‍ത്തത് പോലെ രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം തീര്‍ക്കാന്‍ എന്തായാലും യൂത്ത് കോണ്‍ഗ്രസ് ഇറങ്ങുകയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഒ ജെ ജനീഷ്. ഔദ്യോഗിക പരാതികള്‍ വരും മുന്‍പേ കോണ്‍ഗ്രസ് നടപടിയെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയെന്നും പറഞ്ഞു.

ഏത് അന്വേഷണം ഉണ്ടെങ്കിലും നടക്കട്ടെ. കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. പരാതിക്കാരിക്ക് നീതികിട്ടണം, നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. അതിന് യൂത്ത് കോണ്‍ഗ്രസ് എതിര് നില്‍ക്കില്ലെന്നും പറഞ്ഞു. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണെന്നാണ് കേസിനെ കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എല്ലാ കാലത്തും തെരഞ്ഞെടുപ്പ് വരുമ്പോള്‍ കേസ് ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Ads by Google
Friday 28 Nov 2025 01.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google