Sunday, March 22, 2026 Last Updated 0 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Nov 2025 11.29 AM

മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അമേരിക്ക സ്ഥിരമായി നിര്‍ത്തി വെയ്ക്കും ; ഭീഷണിയുമായി ട്രംപ്

uploads/news/2025/11/813258/trump.jpg

ന്യൂയോര്‍ക്ക്: വൈറ്റ്ഹൗസില്‍ അഫ്ഗാനിസ്ഥാന്‍കാരന്‍ സുരക്ഷാഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിന് പിന്നാലെ കടുത്ത തീരുമാനം എടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ്. മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തി വെയ്ക്കാനാണ് ആലോചിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ആഗോളമായി അമേരിക്കയില്‍ ജോലിയും ജീവിതവും ആഗ്രഹിക്കുന്ന ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിക്കുന്ന രീതിയില്‍ വലിയ ആഘാതം സൃഷ്ടിക്കാന്‍ പോകുന്ന നീക്കമാണ് ഇത്.

സാങ്കേതികമായി യുഎസ് ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും അതിന്റെ കുടിയേറ്റ നയം പലരുടേയും ഈ നേട്ടങ്ങളെയും ജീവിതസാഹചര്യങ്ങളെയും ഇല്ലാതാക്കിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ സംവിധാനം അനുവദിച്ച മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് സ്ഥിരമായി നിര്‍ത്തിവെയ്ക്കാന്‍ പോകുകയാണ്. ജോ ബൈഡന്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം അമേരിക്കയില്‍ കുടിയേറിയ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഉള്‍പ്പെടെ അമേരിക്കയില്‍ പറഞ്ഞിട്ടുള്ള സ്വത്ത് ഇല്ലാത്ത എല്ലാവരും പുറംതള്ളുകയും ചെയ്യുമെന്നും ട്രംപ് കുറിച്ചു.

വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ് നടത്തുകയും നാഷണല്‍ ഗാര്‍ഡിലെ സാറാ ബെക്ക് സ്‌റ്റോം, ആന്‍ഡ്രൂ വോള്‍ഫ് എന്നിവര്‍ക്ക് നേരെ അഫഗാന്‍കാരന്‍ ക്‌ളോസ് റേഞ്ചില്‍ നിന്നും വെടിവെച്ച പശ്ചാത്തലത്തിലാണ് നടപടി. 20 കാരി ബെക്ക്‌സ്‌റ്റോം സ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞിരുന്നു. വോള്‍ഫിന്റെ നില ഗുരുതരമായി തുടരുകയുമാണ്. 29 കാരനായ റഹമുള്ള ലഖന്‍വാളായിരുന്നു ആക്രമണം നടത്തിയത്. ഇയാള്‍ 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയെ പിന്‍വലിച്ചപ്പോള്‍ കൂടെ അമേരിക്കയില്‍ കുടിയേറിയ ആളാണ്. ഷൂട്ടിംഗിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ സൈന്യമിപ്പോള്‍.

തന്റെ വലിയ പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്ക് മുമ്പ്, 2021 ല്‍ ഒരു സൈനിക വിമാനത്തില്‍ അഫ്ഗാന്‍ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന്റെ ഒരു ഫോട്ടോ ട്രംപ് പങ്കിട്ടു. ''അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭയാനകമായ എയര്‍ലിഫ്റ്റിന്റെ ഭാഗമാണിത്. ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് പൂര്‍ണ്ണമായും പരിശോധിക്കാതെയും നിയന്ത്രണമില്ലാതെയും ഒഴുകിയെത്തി. ഞങ്ങള്‍ അത് പരിഹരിക്കും, പക്ഷേ വഞ്ചകനായ ജോ ബൈഡനും അദ്ദേഹത്തിന്റെ ഗുണ്ടകളും നമ്മുടെ രാജ്യത്തോട് ചെയ്തത് ഒരിക്കലും മറക്കില്ല'' അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

Ads by Google
Friday 28 Nov 2025 11.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google