Sunday, March 22, 2026 Last Updated 1 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Nov 2025 07.34 AM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികപീഡന പരാതി ; പോലീസ് കേസെടുത്തു

uploads/news/2025/11/813196/rahu;l-mankoottathil.gif

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വലിയമല സ്റ്റേഷനില്‍ എടുത്തിരിക്കുന്ന കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഇന്നലെ രാത്രിയാണ് റൂറല്‍ എസ് പിയുടെ ഓഫീസില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിന്റെ നടപടികള്‍ വേഗത്തിലാക്കാനാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.

വിവാഹ വാഗ്ദാഗം നല്‍കി ലൈംഗിക പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. അതിജീവിതയുടെ പരാതി ലഭിച്ച മംുഖ്യമന്ത്രി ഉടന്‍ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നും താന്‍ നേരിട്ട ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നുവെന്നും അതിജീവിത മൊഴിയില്‍ പറയുന്നു.

ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുവതി പരാതി നല്‍കുകയായിരുന്നു. അതിജീവിത നേരിട്ട് ലൈംഗികപീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടെന്നാണ് വിവരം. എംഎല്‍എ ഓഫീസ് അടക്കം പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തി ലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

Ads by Google
Friday 28 Nov 2025 07.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google