Friday, March 20, 2026 Last Updated 4 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Nov 2025 07.58 AM

ഹോങ്കോങിലുണ്ടായ വന്‍ തീപിടുത്തം ; മരണം 44 ആയി ഉയര്‍ന്നു, അനേകരെ കാണാനില്ല ; മൂന്ന് പേര്‍ അറസ്റ്റില്‍

uploads/news/2025/11/813069/fire.jpg

ഹോങ്കോങ്: ഹോങ്കോങ്ങിലെ ഏഴ് ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 44 ആയി. കുറഞ്ഞത് 15 പേര്‍ക്കെങ്കിലൂം പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒന്‍പത് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റ് നാല് പേരെ പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

നൂറുകണക്കിന് പേരെയാണ് കാണാതായിരിക്കുന്നത്. അതിരാവിലെ നടന്ന പത്രസമ്മേളനത്തില്‍ അഗ്‌നിശമന വകുപ്പ് മരണസംഖ്യ 36 ല്‍ നിന്ന് 44 ആയി ഉയര്‍ത്തി.വ്യാഴാഴ്ചയുണ്ടായ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്്. തീപിടുത്തമുണ്ടായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ണ്ണമായും അഗ്നിബാധ ശമിപ്പിക്കാനായില്ല. ഇപ്പോഴും കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നുണ്ട്. നഗരത്തിലെ ഏറ്റവും വലിയ തീപിടുത്തത്തില്‍ ഒന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,000 അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളുള്ള എട്ട് കെട്ടിട സമുച്ചയത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച തീപിടുത്തം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയും ഉയരവുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്കുകളുള്ള ചൈനീസ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

തീപിടുത്തവുമായി ബന്ധപ്പെട്ട് നരഹത്യ ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. വടക്കന്‍ ജില്ലയായ തായ് പോയിലെ വാങ് ഫുക് കോടതിയിലെ നിരവധി അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലെ മുളകൊണ്ടുള്ള സ്‌കാഫോള്‍ഡിംഗിലാണ് ആദ്യം തീപിടിച്ചത്. എസ്റ്റേറ്റില്‍ വ്യാപകമായ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. തീപിടുത്തത്തെക്കുറിച്ചും തീപിടുത്തത്തിന് കാരണമായേക്കാവുന്ന കെട്ടിടങ്ങളുടെ പുറംഭാഗത്തുള്ള വസ്തുക്കളെക്കുറിച്ചും അന്വേഷണം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രായമായവര്‍ ഏറെയുള്ള കെട്ടിടമാണെന്നും പലര്‍ക്കും ഫോണ്‍ ചെയ്യാന്‍ പോലും വശമില്ലെന്നും സഹായം അഭ്യര്‍ത്ഥിച്ച ആളുകളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും വിവരമുണ്ട്.

Ads by Google
Thursday 27 Nov 2025 07.58 AM
YOU MAY BE INTERESTED
Ads by Google
Ads by Google