Sunday, March 22, 2026 Last Updated 5 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 06.27 PM

ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന ശുപാര്‍ശ നടപ്പായില്ല; വെളിപ്പെടുത്തലുമായി മുൻ ഡിജിപി

ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്.
sabarimala

ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്.

എന്നാൽ, വിജിലന്‍സ് നൽകിയ ഈ ശുപാര്‍ശ നടപ്പായില്ലെന്നും മുൻ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് പുന്നൂസ് പറയുന്നു. കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുന്ന സര്‍വീസ് സ്റ്റോറിയിലാണ് ജേക്കബ് പുന്നൂസിന്‍റെ വെളിപ്പെടുത്തൽ. കീഴ്ശാന്തിമാരും ധനികരും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് നേരത്തെ കണ്ടെത്തിയിരുന്നുവെന്നും കീഴ്ശാന്തിമാര്‍ക്ക് നിശ്ചിത കാലയളവ് വെക്കണമെന്നും താൻ മുൻ വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ശുപാര്‍ശ നൽകിയിരുന്നുവെന്നുവാണ് ജേക്കബ് പുന്നൂസ് പറയുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട ഏകോപനവും യോഗം ചര്‍ച്ച ചെയ്തിരുന്നു. എന്നാൽ, സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചില്ല. കീഴ്ശാന്തിമാരെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇന്നത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ജേക്കബ് പുന്നൂസ് ചൂണ്ടികാണിക്കുന്നു.

Ads by Google
Tuesday 25 Nov 2025 06.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google