Tuesday, March 17, 2026 Last Updated 15 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 04.23 PM

' ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ' ; ധര്‍മേന്ദ്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി

uploads/news/2025/11/812622/shivankutty-darmendra.gif

അന്തരിച്ച മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയും ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയുമായിരുന്നു ധര്‍മേന്ദ്രയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് ആദരാഞ്ജലികൾ.

ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയും, ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട 'ആക്ഷൻ ഹീറോ'യുമായിരുന്ന ധർമേന്ദ്രയുടെ വിയോഗവാർത്ത അതീവ ദുഃഖകരമാണ്. ആറ് പതിറ്റാണ്ടിലധികം നീണ്ട തന്റെ അഭിനയ ജീവിതത്തിലൂടെ ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ മഹാനടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 89 വയസായിരുന്നു. നേരത്തെ രോഗാവസ്ഥ ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനങ്ങളുടെ സഹായത്തിലായിരുന്നു.

1960ല്‍ ' ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്രയുടെ തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ' ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.

Ads by Google
Monday 24 Nov 2025 04.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google