Tuesday, March 17, 2026 Last Updated 18 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 02.47 PM

‘ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല...’ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കിട്ട് മനോജ് കെ. ജയന്‍; മുന്നിൽ ഫോട്ടോബോംബായി നായയും

uploads/news/2025/11/812613/Untitled-6.jpg
Manoj K Jayan (Image Source: Instagram)

നടന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ. ജയന്‍. നായകൻ, വില്ലൻ, സഹനായകൻ, അച്ഛൻ കഥാപാത്രങ്ങൾ എന്നിവയടക്കം തെന്നിന്ത്യൻ ബിഗ്സ്‌ക്രീനിൽ അതിമനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം പങ്കിടുന്ന സ്റ്റൈലിഷ് ചിത്രങ്ങൾ വളരെ പെട്ടെന്നു തരംഗമായി മാറാറുണ്ട്. ചെറുപ്പക്കാര്‍ക്ക് പോലും അസൂയ തോന്നിപ്പിക്കുന്ന ഫാഷന്‍ ഔട്ട്ഫിറ്റുകളാണ് താരം എപ്പോഴും ധരിക്കാറുള്ളത്.
ഇപ്പോഴിതാ വിദേശത്തു നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിടുകയാണ് മനോജ് കെ. ജയന്‍. ‘‘ഇതാണ് ശരിക്കുള്ള സമര്‍പ്പണം... ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്താൽ എന്റെ പൊന്ന് സാറേ...പിന്നെ ചുറ്റുമുള്ളതൊന്നും എനിക്ക് കാണാൻ കഴിയൂല്ല... ഹോ...എന്തായാലും രക്ഷപെട്ടു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മനോജ് കെ. ജയന്‍ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ഒരു നായ താരത്തിന്റെ മുന്നിലേക്ക് എത്തുന്നതും നോക്കുന്നതും കാണാം. അതുകൊണ്ടാവാം ഇത്രയും രസകരമായ ക്യാപ്ഷന്‍ താരം കുറിച്ചിരിക്കുന്നത്.

Ads by Google
Monday 24 Nov 2025 02.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google