Tuesday, March 17, 2026 Last Updated 18 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 12.28 PM

' മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ ചെയ്യാന്‍ കഴിഞ്ഞില്ല, വലിയ നഷ്ടം' ; രാജശ്രീ നായര്‍

act, the

മേഘസന്ദേശം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് രാജശ്രീ നായര്‍. ചിത്രത്തില്‍ രാജശ്രീ അവതരിപ്പിച്ച റോസിഎന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് രാജശ്രീ. പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയിലൂടെയാണ് രാജശ്രീയുടെ തിരിച്ചുവരവ്.

മേഘസന്ദേശത്തിന് ശേഷം മോഹന്‍ലാലിനൊപ്പം രാവണപ്രഭു, മിസ്റ്റര്‍ ബ്രഹ്മചാരി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ സിനിമകളിലും രാജശ്രീ അഭിനയിച്ചിട്ടുണ്ട്. അതേസമയം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുളള അവസരം തനിക്ക് ലഭിച്ചിരുന്നെന്നും പക്ഷെ ആ സിനിമ ചെയ്യാന്‍ പറ്റില്ലെന്നും പറയുകയാണ് താരം.

''ലാലേട്ടനൊപ്പം ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കാപ്പം ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. സത്യത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷെ മറ്റ് പല കാരണങ്ങള്‍ കൊണ്ട് എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. ഏതാണ് ആ സിനിമ എന്ന് പറയുന്നില്ല. കാരണം അത് എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്'' എന്നാണ് രാജശ്രീ പറയുന്നത്.

Ads by Google
Monday 24 Nov 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google