Tuesday, March 17, 2026 Last Updated 2 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 09.41 AM

പ്രിയപ്പെട്ട മനുഷ്യരും കാറ്റും കടലും സാക്ഷി; പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ തോമസ്

deepa thomas
photo- www.instagram.com/deepathomas__

കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദീപ തോമസ്. തുടര്‍ന്ന് ഹോം എന്ന സിനിമയിലൂടെ സിനിമ നടി എന്ന നിലയിലും അറിയപ്പെടാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിലും മുന്നിലാണ്.

കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരിസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകര്‍ പെട്ടന്ന് വളരുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായും ദീപ തോമസ് അഭിനയിച്ചു. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകിയായി എത്തുന്നത് ദീപയാണ്. കരിയറില്‍ ദീപ തോമസ് എന്ന നടിയ്ക്ക് ബ്രേക്ക് നല്‍കിയത് ഹോം എന്ന ചിത്രമാണ്.ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ നായികയായ പ്രിയ എന്ന റോളിലാണ് ദീപ വന്നത്.

നടിയുടെ 29-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പ്രിയപ്പെട്ടവർക്കൊപ്പം ബീച്ചിൽ പിറന്നാളാഘോഷിക്കുന്ന ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ദീപ. അതിസുന്ദരിയായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നിരവധിപ്പേരാണ് ദീപയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്.

Ads by Google
Monday 24 Nov 2025 09.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google