Tuesday, March 17, 2026 Last Updated 16 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 09.19 AM

‘പുരുഷന്റെ അവകാശങ്ങള്‍ വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം’; മീനാക്ഷി

meenakshi-anoop

വിവിധ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി ശ്രദ്ധ നേടുന്ന യുവ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച മീനാക്ഷിയുടെ അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫെമിനിസമാണ് ഇത്തവണത്തെ പോസ്റ്റിലെ വിഷയം.

‘ചോദ്യം ഫെമിനിസ്റ്റാണോ....ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്റെ ചെറിയ അറിവില്‍ ചെറിയ വാചകങ്ങളില്‍ ... ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ 'ഫെമിനിസം.'.... ’എന്നാണ് മീനാക്ഷിയുടെ കുറിപ്പ്.

സ്വന്തം ചിത്രത്തിനൊപ്പമാണ് മീനാക്ഷി ഫെമിനിസത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. സ്വാതന്ത്ര്യവും തുല്യതയും ഉളളതാണ്, അത് ആരും അനുവദിച്ച് തരേണ്ടതല്ല എന്നാണ് ഒരു കമന്റിന് മീനാക്ഷിയുടെ മറുപടി. പ്രായവും പക്വതയുമൊക്കെവെച്ചല്ലോ എന്ന കമന്റിന് ‘ച്ചിരി ’യെന്നാണ് മീനാക്ഷി മറുപടി നല്‍കിയത്.

Ads by Google
Monday 24 Nov 2025 09.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google