Tuesday, March 17, 2026 Last Updated 13 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Nov 2025 12.12 PM

' പ്രകൃതിയോടൊപ്പം നടന്ന് ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു' ; വയനാട്ടില്‍ അവധിയാഘോഷിച്ച് ശ്രിയ ശരണ്‍

at, photos
photo-www.instagram.com/shriya_saran1109/

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രിയ ശരണ്‍. ബോളിവുഡിലും സജീവമാണ് താരം. ഭര്‍ത്താവ് ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്‌സലോണയിലാണ് ശ്രിയ ഇപ്പോള്‍.

ഇപ്പോഴിതാ, കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ ശ്രിയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മകള്‍ക്കൊപ്പം വയനാട്ടിലെ തേയിലത്തോട്ടത്തിനു നടുവില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ശ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

'' സമയം മന്ദഗതിയിലാകുന്ന ഇടമാണിത്. തേയിലത്തോട്ടത്തിലൂടെയും കാപ്പിത്തോട്ടത്തിലൂടെയും നടക്കുക. പ്രകൃതിയോടൊപ്പം നടന്ന് ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ക്ക് ഇത് തീര്‍ച്ചയായും ആവശ്യമാണ്'' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ശ്രിയ കുറിച്ചത്.

വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ' ആര്‍ആര്‍ആര്‍' സിനിമയില്‍ അതിഥി താരമായെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി വന്‍താരനിര തെന്നയുളള ചിത്രമാണിത്. അേതസമയം അജയ് ദേവ്ഗണിന്റെ ' ദൃശ്യ' മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.

Ads by Google
Saturday 22 Nov 2025 12.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google