Tuesday, March 17, 2026 Last Updated 12 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Nov 2025 11.59 AM

ഇത് എന്താണ് ' അന്യനി' ലെ വിക്രം ആണോ? സംയുക്തയുടെ പ്രസംഗത്തിനിടെ ബാലയ്യയുടെ ഭാവമാറ്റം; വീഡിയോ വൈറല്‍

and, video

തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ' അഖണ്ഡ 2' വിന്റെ പ്രെമോഷന്‍ പരിപാടിയില്‍ നിന്നുളള ബാലയ്യയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സംയുക്ത മേനോന്റെ പ്രസംഗത്തിനിടെ ബാലയ്യ കാണിക്കുന്ന ചില ആംഗ്യങ്ങളാണ് വൈറലായി മാറിയത്.

സംയുക്ത കാണികളെ നോക്കി സംസാരിക്കുന്നതിനിടെ തൊട്ടരികില്‍ നില്‍ക്കുന്ന ആളോട് ഗൗരവത്തോടെ സംസാരിക്കുന്ന ബാലയ്യയെ വീഡിയോയില്‍ കാണാം. എന്നാല്‍ സംയുക്ത തിരിഞ്ഞു നോക്കുന്ന സമയത്ത് ബാലയ്യയുടെ മുഖത്ത് പുഞ്ചിരി വിടരുകയും സംയുക്തയെ അഭിനന്ദിക്കുകയും ചെയ്യുന്നു. പിന്നീട് സംയുക്ത വീണ്ടും കാണികളുടെ നേരെ തിരിഞ്ഞതോടെ ബാലയ്യ വീണ്ടും പഴയ ' കലിപ്പ്' മൂഡിലേക്ക് മാറും. സംയുക്ത നേരെ തിരിയുമ്പോള്‍ വീണ്ടും പുഞ്ചിരിച്ച് അഭിനന്ദനം.

ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മീം പേജുകളിലും ബാലയ്യയുടെ ഈ ആംഗ്യം ഹിറ്റായി കഴിഞ്ഞു. ' അന്യന്‍' സിനിമയില്‍ വിക്രം അമ്പിയും അന്യനുമായി മാറുന്നത് പോലെയാണ് ബാലയ്യയുടെ ഭാവമാറ്റമെന്നാണ് ആരാധകര്‍ പറയുന്നത്.

Ads by Google
Friday 21 Nov 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google