Tuesday, March 17, 2026 Last Updated 5 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 09.05 AM

' അണ്ഡം ശീതീകരിച്ച് സൂക്ഷിക്കൂ, കരിയറില്‍ ശ്രദ്ധിക്കൂ' ; പെണ്‍കുട്ടികള്‍ക്ക് രാംചരണിന്റെ ഭാര്യയുടെ ഉപദേശം, വിവാദം

upasana, debate

ഐഐടി വിദ്യാര്‍ഥികളുമായുളള സംവാദത്തിനിടെ വിവാഹത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും നടന്‍ രാംചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കമിനേനി നടത്തിയ പ്രസ്താവന വിവാദത്തില്‍. സ്ത്രീകള്‍ പിന്നീട് കുട്ടികളുണ്ടാകാനും നിലവില്‍ അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണമെന്ന ഉപദേശമാണ് ചര്‍ച്ചക്ക് കാരണമായത്.

സ്ത്രീകള്‍ക്കുളള ഏറ്റവും വലിയ ഇന്‍ഷുറന്‍സ് അവരുടെ അണ്ഡങ്ങള്‍ മരവിപ്പിക്കുക എന്നതാണ്. കാരണം നിങ്ങള്‍ക്ക് എപ്പോള്‍ വിവാഹം കഴിക്കണം, എപ്പോള്‍ കുട്ടികള്‍ വേണമെന്ന്, നിങ്ങളുടെ സ്വന്തം നിബന്ധനകള്‍ പാലിക്കപ്പെടുമ്പോള്‍, സാമ്പത്തികമായി സ്വതന്ത്രനാകുമ്പോള്‍, തിരഞ്ഞെടുക്കാമെന്നും ഉപാസന കൊനിഡേല തന്റെ എക്‌സ് ഹാന്‍ഡില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞു.

ഹൈദരാബാദ് ഐഐടി വിദ്യാര്‍ത്ഥികളോട് എത്ര പേര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് കൈകള്‍ ഉയര്‍ത്തിയതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ കൂടുതല്‍ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഇതാണ് പുതിയ, പുരോഗമന ഇന്ത്യയെന്നും അവര്‍ വ്യക്തമാക്കി. ഉപാസന കൊനിഡേല സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയെ അഭിസംബോധന ചെയ്തു. ഒരു ആരോഗ്യകരമായ സംവാദത്തിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. ബാങ്കില്‍ കോടിക്കണക്കിന് നിക്ഷേപമുളളപ്പോള്‍ അണ്ഡം മരവിപ്പിക്കുന്നതിനെക്കുറിച്ച് ഉപദേശം നല്‍കുന്നത് വളരെ എളുപ്പമാണ്. ഐവിഎഫിന് ലക്ഷങ്ങള്‍ ചെലവാകുമെന്നും വിമര്‍ശനമുയര്‍ന്നു.

പിന്നാലെ, ഉപാസനയെ വിമര്‍ശിച്ചും അവരുടെ അഭിപ്രായത്തോട് വിയോജിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവടക്കം നിരവധിപ്പേരാണ് ഉപാസനയുടെ പരാമര്‍ശത്തോട് പ്രതികരിച്ചത്.

2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. 2023-ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താരദമ്പതികള്‍. അപ്പോളോ ആശുപത്രിയുടെ സ്ഥാപകനായ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. അപ്പോളോ ലൈഫ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിക്കുന്നു. ബി പോസിറ്റീവ് മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.

Ads by Google
Thursday 20 Nov 2025 09.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google