Tuesday, March 17, 2026 Last Updated 8 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 19 Nov 2025 04.50 PM

‘ഞങ്ങളുടെ ഹൃദയം നിത്യമായ ഒരു ജീവതുള്ളിയിൽ സമാധാനം കണ്ടെത്തി; ഞങ്ങളിവന് ‘നീര്‍’ എന്ന പേര് നല്‍കി...’ മകന്റെ പേര് പങ്കിട്ട് പരിണീതി ചോപ്രയും രാഘവ് ഛദ്ദയും

ബോളിവുഡിന് ഏറെ പ്രിയങ്കരിയായ താരമായ പരിണീതി ചോപ്ര ഇക്കഴിഞ്ഞ മാസമാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ മകന്റെ പേര് വെളിപ്പെടുത്തുകയാണ് പരീണിതിയും ഭര്‍ത്താവ് രാഘവ് ഛദ്ദയും
uploads/news/2025/11/811752/Untitled-5.jpg
Parineeti chopra and Raghav Chadha announces their son's name (Image Source: Instagram)

ആദ്യ സിനിമയിലൂടെ ബോളിവുഡിന്റെ ക്യൂട്ട് നായികയായി മാറിയ അഭിനേത്രിയാണ് പരിണീതി ചോപ്ര. പിന്നീടിങ്ങോട്ട് മികച്ച കഥാപാത്രങ്ങളിലൂടെ താരം ​ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ദീര്‍ഘകാലം പ്രണയിച്ച ശേഷമാണ് പരിണീതി ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ എല്ലാ സന്തോഷങ്ങളും താരദമ്പതിമാര്‍ പങ്കിടാറുണ്ടായിരുന്നു. തങ്ങള്‍ മാതാപിതാക്കളാകാന്‍ ഒരുങ്ങുവെന്നും പിന്നീട് കുഞ്ഞതിഥിയെ സ്വീകരിച്ച സന്തോഷവും ദമ്പതിമാര്‍ പങ്കുവച്ചു.
ഇപ്പോഴിതാ മകന്‍ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ മകന്റെ പേര് വെളിപ്പെടുത്തുകയാണ് പരിണീതിയും ഭര്‍ത്താവ് രാഘവ് ഛദ്ദയും. ജലസ്യ രൂപം, പ്രേമസ്യ സ്വരൂപം - തത്ര ഏവ നീർ' എന്ന സംസ്‌കൃത ഉദ്ധരണി പങ്കുവെച്ചുകൊണ്ടാണ് ദമ്പതികൾ ‘നീർ’ എന്നാണ് മകന്റെ പേരെന്ന് കുറിച്ചത്.
‘‘ജലസ്യ രൂപം, പ്രേമസ്യ സ്വരൂപം - തത്ര ഏവ നീർ....’ ഞങ്ങളുടെ ഹൃദയങ്ങൾ നിത്യമായ ഒരു ജീവതുള്ളിയിൽ സമാധാനം കണ്ടെത്തി. ഞങ്ങൾ അവന് ‘നീര്‍’ എന്ന് പേരിട്ടു... ശുദ്ധം, ദിവ്യം, പരിധിയില്ലാത്തത്....’’ എന്നാണ് കുഞ്ഞിന്റെ കാലുകളുടെ ആർദ്രമായ ഫോട്ടോയ്ക്കൊപ്പം ദമ്പതിമാര്‍ കുറിച്ചത്. പേരിനു പിന്നിലെ കാവ്യാത്മകമായ വികാരവും അവര്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
പരിണീതി ചോപ്രയും ഭർത്താവും രാഷ്ട്രീയക്കാരിയുമായ രാഘവ് ഛദ്ദയും ഇക്കഴിഞ്ഞ മാസമാണ് ആൺകുട്ടിയുടെ മാതാപിതാക്കളായത്. ഇപ്പോൾ ഈ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ദമ്പതികൾ ഔദ്യോഗികമായി തങ്ങളുടെ കുഞ്ഞിന്റെ പേര് പങ്കിട്ടിരിക്കുന്നത്. ‘ഒടുവിൽ അവൻ ഞങ്ങളുടെ മകനായി ഇവിടെ എത്തിയിരിക്കുന്നു. അക്ഷരാർഥത്തിൽ ഞങ്ങൾക്കിപ്പോൾ മുമ്പത്തെ ജീവിതം ഓർക്കാൻ പോലും കഴിയുന്നില്ല. ഞങ്ങളുടെ കൈകൾ നിറഞ്ഞിരിക്കുന്നു, ഹൃദയവും നിറഞ്ഞു കവിയുകയാണ്. ആദ്യം ഞങ്ങൾ രണ്ടുപേരായിരുന്നു. ഇപ്പോൾ എല്ലാം തികഞ്ഞിരിക്കുന്നു. സ്നേഹത്തോടെ പരിണീതിയും രാഘവും...’ എന്ന സന്തോഷകരമായ കുറിപ്പോടെയാണ് കുഞ്ഞതിഥിയെ സ്വീകരിച്ച സന്തോഷം ദമ്പതിമാര്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

സംസ്കൃതത്തിലും ഹിന്ദിയിലും ഉത്ഭവിച്ച ‘നീർ’ എന്ന പേരിന്റെ പ്രാഥമിക അർത്ഥം ‘ജലം’ എന്നാണ്. പഞ്ചഭൂതങ്ങളുമായും ജീവിതത്തിന്റെ സത്തയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നതാണ്. പരിശുദ്ധിയെയും ദ്രാവകതയെയും പ്രതീകപ്പെടുത്തുന്നതാണിത്. പരിണീതിയും രാഘവും സ്വന്തം പേരുകളുടെ മിശ്രിതമായാണ് നീർ എന്ന പേര് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നീ’ എന്നത് പരിണീതില്‍ നിന്നും, ആർ എന്നത് രാഘവിന്റെ ആദ്യാക്ഷരവുമാണെന്നും അവ ഒരുമിച്ച് നീർ എന്നാക്കിയതുമാണ്.

Ads by Google
Wednesday 19 Nov 2025 04.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google