Tuesday, March 17, 2026 Last Updated 8 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 18 Nov 2025 10.01 AM

കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ? എനിക്കും പറ്റിയില്ല; ലണ്ടനില്‍ മമ്മൂട്ടിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ​യുവാവ്, വീഡിയോ

mammootty
photo-www.instagram.com/notyourabraaam/

നടന്‍ മമ്മൂട്ടിയുമൊത്ത് ലണ്ടനില്‍ സമയം ചിലവഴിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് യുവാവ്. ഡേവിഡ് അബ്രഹാം എന്ന യുവാവാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്. മമ്മൂട്ടിയോടൊത്തുളള യുവാവിന്റെ മനോഹര നിമിഷങ്ങള്‍ വീഡിയോയില്‍ കാണാം. അവിശ്വസനീയമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മഹേഷ് നാരായണന്‍ ചിത്രം പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. മമ്മൂട്ടിയെ ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുവിട്ട വിശേഷങ്ങളും പിന്നീട് മമ്മൂട്ടിക്കൊപ്പം കാറില്‍ സഞ്ചരിച്ചതിന്റെ സന്തോഷവും ഡേവിഡ് പങ്കുവെച്ചു. സുഹൃത്തിന്റെ ജന്മദിനം മമ്മൂട്ടിയോടൊത്ത് അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. ലണ്ടനില്‍ മമ്മൂട്ടിയോടൊത്ത് ഷോപ്പിങ്ങിന് പോയ അനുഭവവും യുവാവ് പങ്കുവെച്ചു. തനിക്കിത് വിശ്വസിക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു എന്ന് ഡേവിഡ് പറയുന്നു.

കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ? എനിക്കും പറ്റിയില്ല കുറച്ചു നേരത്തേക്ക് എന്നാണ് മമ്മൂട്ടിക്കൊപ്പമുളള ദിവസങ്ങളെക്കുറിച്ച് സരസമായി ഡേവിഡ് പറയുന്നത്. അതേസമയം മമ്മൂട്ടിയോടൊത്ത് സമയം ചെലവഴിക്കാന്‍ ഭാഗ്യം ലഭിച്ച യുവാവിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. പലരുടെയും സ്വപ്‌നമാണ് ഡേവിഡിന്റെ വീഡിയോ എന്നാണ് ആളുകള്‍ കുറിക്കുന്നത്.

Ads by Google
Tuesday 18 Nov 2025 10.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google