Tuesday, March 17, 2026 Last Updated 7 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 03.31 PM

ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കെടാ എന്നു ഗര്‍ജ്ജിക്കും; മമ്മൂട്ടിയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് വി.കെ ശ്രീരാമന്‍

vk-sreeraman

മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമൻ. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങൾ സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ്. കൊച്ചിയിൽ എത്തുമ്പോൾ മമ്മൂട്ടിയുടെ വീട് സന്ദർശിക്കാൻ വികെ ശ്രീരാമൻ മറക്കാറില്ല. അതുപോലെ, ഇടയ്ക്ക് മമ്മൂട്ടി ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിലും അതിഥിയായി എത്താറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനെ കുറിച്ച് ശ്രീരാമൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി. ൻ്റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ. വീട്ടൊടമസ്ഥൻ കലാരസികനാ.
ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം.അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക് "നിനക്കൊക്കെ നന്നായിക്കൂഡ്രാ " എന്ന് ചോദിക്കും.
പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും. നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ.
ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?ശുഭരാത്രി,’ എന്നാണ് മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് വികെ ശ്രീരാമൻ കുറിച്ചത്.

വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പകർത്തി അവർക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്. താരം പകർത്തിയ ചിത്രങ്ങൾ മുൻപും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Ads by Google
Monday 17 Nov 2025 03.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google