Tuesday, March 17, 2026 Last Updated 5 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 10.01 AM

' ഞാനിപ്പോള്‍ സിംഗിള്‍' ; നടി മീര വാസുദേവ് മൂന്നാമതും വിവാഹമോചിതയായി

meera vasudev

നടി മീര വാസുദേവ് വിവാഹമോചിതയായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുളള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദേ്യാഗിക പ്രഖ്യാപനമാണെന്നം മീര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഒരു വര്‍ഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്.

'' ഞാന്‍, നടി മീര വാസുദേവന്‍, 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്. '' - മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വിപിനൊപ്പമുളള വിവാഹച്ചിത്രങ്ങള്‍ ഉള്‍പ്പടെയുളള ചിത്രങ്ങളും വീഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുനന്ു ഇത്. ' കുടുംബവിളക്ക്' എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിയാണ് വിപിന്‍. കൊയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം.

Ads by Google
Monday 17 Nov 2025 10.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google