Tuesday, March 17, 2026 Last Updated 5 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 09.35 AM

' അങ്ങനെ 115 ദിവസത്തെ യാത്ര കഴിഞ്ഞു, വാഴ 2 പാക്കപ്പ് ആയി' ; അപ്‌ഡേറ്റുമായി ഹാഷിര്‍

shares, update
photo-www.instagram.com/hashireeeee/

സോഷ്യല്‍ മീഡിയയിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ അടുത്ത ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴയുടെ അവസാനം തന്നെ ഇതിന്റെ സൂചനകളും ഉണ്ടായിരുന്നു.

വാഴ 2 : ' ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാഷിറേ... യും ടീമുമാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ' അങ്ങനെ 115 ദിവസത്തെ യാത്ര കഴിഞ്ഞിരിക്കുന്നു, 'വാഴll' packup ആയി, അറിയാലോ എപ്പോഴും പറയുന്നത് പോലെ കൂടെ ഉണ്ടാവണം' , എന്നാണ് ഹാഷിര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. വാഴയുടെ തിരക്കഥാകൃത്തുമായ വിപിന്‍ദാസ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ഇരു ചിത്രങ്ങളുടെയും നിര്‍മാണത്തിലും വിപിന്‍ ദാസ് പങ്കാളിയാണ്.

ആദ്യ ഭാഗം സംവിധാനം ചെയ്തത് ആനന്ദ് മേനോന്‍ ആണെങ്കില്‍ രണ്ടാം ഭാഗം ഒരുക്കുന്നത് നവാഗതനായ സവിന്‍ എസ് എ ആണ്. ചിത്രത്തില്‍ ഹാഷിറിനെയും ടീമിനെയും കൂടാതെ അമീന്‍ ആന്റ് ഗ്യാങ്, സാബിര്‍ ആന്റ് ഗ്രൂപ്പ് കണ്ടന്റ് ക്രിയേറ്റിംഗ് ടീമും ഭാഗമാണ്.

Ads by Google
Monday 17 Nov 2025 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google