Tuesday, March 17, 2026 Last Updated 9 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 01.46 PM

സാരിയില്‍ അതീവസുന്ദരിയായി രജിഷ വിജയന്‍; ചിത്രങ്ങള്‍

rajisha-vijayan-
photo-www.instagram.com/rajishavijayan/

'അനുരാഗ കരിക്കിൻ വെള്ളം' എന്ന മലയാള ചിത്രത്തിലൂടെയാണ് രജിഷ വിജയൻ്റെ അഭിനയത്തിലേയ്ക്കുള്ള അരങ്ങേറ്റം. 2016ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ഇതേ സിനിമക്ക് രജിഷ സ്വന്തമാക്കി.

2019ൽ റിലീസ് ചെയ്ത 'ജൂണി'ലെ ടൈറ്റിൽ റോളിലൂടെ രജിഷ ആരാധക മനസ്സിൽ ഇടംനേടി. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ധനുഷിൻ്റെ കൂടെ അഭിനയിച്ച 'കർണ്ണൻ', കാർത്തിയുടെ 'സർദാർ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും രജിഷയ്ക്ക് ആരാധകരെ നേടിക്കൊടുത്തു.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ' ഉൾപ്പെടെയുള്ള തമിഴ് ചിത്രമാണ് രജിഷയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ പ്രിയപ്പെട്ട നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ രജിഷ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സാരിയില്‍ അതീവസുന്ദരിയാണ് താരം. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Saturday 15 Nov 2025 01.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google