Tuesday, March 17, 2026 Last Updated 8 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 09.08 AM

ആദ്യത്തെ കണ്‍മണിയെ വരവേറ്റ് രാജ് കുമാര്‍ റാവുവും പത്രലേഖയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരദമ്പതികള്‍

rajkummar-rao
photo-www.instagram.com/rajkummar_rao

ബോളിവുഡ് താരദമ്പതികളായ രാജ് റാവുവിനും പത്രലേഖയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ആദ്യ കുഞ്ഞിനെ വരവേറ്റ വിവരം താരങ്ങള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ നാലാം വിവാഹവാര്‍ഷികദിനത്തില്‍ ദൈവം ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് താരദമ്പതികള്‍ കുറിച്ചത്.

‘നമ്മള്‍ ചന്ദ്രനു മുകളിലാണ്, ദൈവം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചു. അനുഗ്രഹീരതരായ മാതാപിതാക്കളായ രാജ് കുമാറും പത്രലേഖയും ’എന്നാണ് കുറിപ്പിലെ വരികള്‍. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറയിച്ചെത്തുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്നു എന്ന സന്തോവാര്‍ത്ത ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ബേബി ഓണ്‍ ദിവേ എന്നെഴുതിയ പോസ്റ്ററില്‍ ഒരു തൊട്ടിലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.

പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 നവംബര്‍ 15 നാണ് രാജ് കുമാറും പത്രലേഖയും വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹം ചെയ്ത വിവരം പുറത്തുവിട്ടത്.

അതേസമയം രാംഗോപാല്‍ വര്‍മയുടെ രണ്‍ എന്ന ചിത്രത്തിലൂടെയാണ് രാജ്കുമാര്‍ റാവു സിനിമയിലെത്തിയത്. ഷാഹിദിലെ അഭിനയത്തിന് 2014 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന പത്രലേഖ 2014 ല്‍ രാജ്കുമാര്‍ റാവു നായകനായ സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Ads by Google
Saturday 15 Nov 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google