Sunday, March 22, 2026 Last Updated 2 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 11.11 AM

എന്‍ഡിഎ് പടുകൂറ്റന്‍ ലീഡിലേക്ക് ; എക്‌സിറ്റ്‌പോളുകള്‍ ശരിവെച്ച് 190 സീറ്റുകളില്‍ മുന്നില്‍

uploads/news/2025/11/810780/thejaswi-yadav.jpg

പാറ്റ്‌ന: എക്‌സിറ്റ് പോളുകള്‍ അക്ഷരംപ്രതി ശരി വെച്ചു കൊണ്ട് ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പകുതിയോളം പൂര്‍ത്തിയാക്കുമ്പോള്‍ 190 സീറ്റുകളിലേക്ക ഉയര്‍ന്നിരിക്കുകയാണ് എന്‍ഡിഎ യുടെ മുന്നേറ്റം. മഹാഗദ്ബന്ധന്റെ സീറ്റുകളുടെ എണ്ണം 50 ആയി കുറയുകയും ചെയ്തിരിക്കുകയാണ്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലേക്ക് ഒതുങ്ങി.

2020 ന അപേക്ഷിച്ച് 68 സീറ്റുകളുടെ വര്‍ദ്ധനവാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. 84 സീറ്റുകളുമായി നിതീഷ്‌കുമാറിന്റെ ജെഡിയു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നപ്പോള്‍ ബിജെപി 79 സീറ്റുകളിലും എല്‍ജെപി 22 സീറ്റുകളിലും എച്ച്എഎം നാലു സീറ്റുകളിലും മുന്നിലുണ്ട്. മറുവശത്ത് വലിയ തിരിച്ചടി കിട്ടിയിരിക്കുന്ന മഹാഗദ്ബന്ധന്റെ ലീഡ് 50 സീറ്റുകളിലേക്ക് ചുരുങ്ങി. 38 സീറ്റുമായി ആര്‍ജെഡി എംജിബിയില്‍ ഏറ്റവും വലിയ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്ക് ചുരുങ്ങി. സിപിഎംഎല്‍ നാലു സീറ്റുകളിലും സിപിഎം ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. മഹാഗദ്ബന്ധന് 2020 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 65 സീറ്റുകളില്‍ കുറവ് വന്നു.

തേജസ്വീയാദവ് രാഘോപൂരില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ആര്‍ജെഡിയോട് തെറ്റിപ്പിരിഞ്ഞ് സ്വന്തംപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനിറങ്ങിയ സഹോദരന്‍ തേജ് പ്രതാപ് യാദവ് മഹുവയില്‍ 5000 വോട്ടുകള്‍ക്ക് പിന്നിലാണ്. ചിരാഗ് പസ്വാന്റെ എല്‍ജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. സഞ്ജയ്കുമാര്‍ സിംഗാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആര്‍ജെഡിയുടെ നിലവിലെ എംഎല്‍എ മുകേഷ് കുമാര്‍ രണ്ടാമത് എത്തിയപ്പോള്‍ തേജ് പ്രതാപ് വെറും 1500 വോട്ടുകള്‍ നേടി എഐഎംഐഎം സ്ഥാനാര്‍ത്ഥി അമിത്കുമാറിനേക്കാള്‍ പിന്നിലാണ്.

Ads by Google
Friday 14 Nov 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google