Sunday, March 22, 2026 Last Updated 4 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 09.30 AM

കുടുംബത്തിന്റെ ശക്തികേന്ദ്രം് തേജസ്വീയെയും ചതിച്ചില്ല ; ലാലുപ്രസാദ് യാദവിന്റെ മകന്‍ രഘോപൂരില്‍ മുന്നില്‍

uploads/news/2025/11/810767/tejaswi-1.jpg

പാറ്റ്‌ന: പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായ തേജസ്വി യാദവ്, തന്റെ കുടുംബ ശക്തികേന്ദ്രമായ രഘോപൂരില്‍ നിന്ന് വളരെ നേരത്തെ തന്നെ ലീഡ് ചെയ്യുന്നു. മുന്‍കാലങ്ങളില്‍, തേജസ്വി യാദവിന്റെ പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയും വിജയിച്ച സീറ്റില്‍ ഇത്തവണയും ആദ്യം മുതല്‍ തേജസ്വീയുടെ മുന്നേറ്റം.

2015 മുതല്‍ തേജസ്വി ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം 38,000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ് നേടി. രഘോപൂര്‍ ആര്‍ജെഡിയുടെ ശക്തികേന്ദ്രമാണ്. ഇത്തവണ ബിജെപി സതീഷ് കുമാര്‍ യാദവിനെ രാഘോപൂര്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു. 2010 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥിയായി യാദവ് റാബ്രി ദേവിയെ പരാജയപ്പെടുത്തി. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും രഘോപൂരില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.

ആര്‍ജെഡിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റായി കണക്കാക്കപ്പെടുന്നതിനാല്‍ രഘോപൂര്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ചര്‍ച്ചാവിഷയമാണ്. ഇത്തവണ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഘോപൂരില്‍ നിന്ന് മത്സരിക്കാമെന്ന് പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട്, ജന്‍ സുരാജ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നും പകരം സംസ്ഥാനവ്യാപക പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുമായിരുന്നു നേരത്തേ പ്രശാന്ത് കിഷോര്‍ തന്റെ പാര്‍ട്ടിനേതാക്കളോട് ആജ്ഞാപിച്ചിരുന്നത്.

Ads by Google
Friday 14 Nov 2025 09.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google