Sunday, March 22, 2026 Last Updated 1 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 09.22 AM

ബീഹാറില്‍ ആവേശകരമായി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു ; കേവല ഭൂരിപക്ഷവും മറികടന്ന് എന്‍ഡിഎ മുന്നേറ്റം

uploads/news/2025/11/810765/BJP.jpg

പാറ്റ്‌ന: ബീഹാറില്‍ ആവേശകരമായി വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎഎയ്ക്ക് കേവല ഭൂരിപക്ഷം സീറ്റുകളിലേക്ക് ലീഡ് ഉയര്‍ന്നു. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ 135 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്. തേജസ്വീ യാദവും രാഹുല്‍ഗാന്ധിയും നേതൃത്വം നല്‍കിയ എംജിബി 72 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അഞ്ചു സീറ്റുകളില്‍ മറ്റുള്ളവരും ലീഡില്‍.

എക്‌സിറ്റ്‌പോളുകള്‍ ശരി വെയ്ക്കുന്ന നിലയിലാണ് വോട്ടിന്റെ സ്ഥിതി പോയിരിക്കുന്നത്. കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. അവരുടെ സ്ഥാനാര്‍ത്ഥികളെല്ലാം പിന്നില്‍ പോകുന്ന സ്ഥിതിയിലാണ്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ എന്‍ഡിഎ യുടെ വന്‍ മുന്നേറ്റമായിരുന്നു കണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലീഡ് ചെയ്യുകയാണ് ബിജെപി. സ്വന്തം മണ്ഡലത്തില്‍ തേജസ്വീ യാദവിന് മുന്‍തൂക്കം നേടാനായെന്നത് മാത്രമാണ് മഹാഗദ്ബന്ധന് ആശ്വാസമാകുന്ന കാര്യം. അതേസമയം കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്. 122 ആണ് ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം.

തുടര്‍ച്ചയായി മൂന്നാം തവണ ഭരണമെന്ന നേട്ടത്തിലേക്കാണ് നിതീഷ് കുതിക്കുന്നത്. അതേസമയം എട്ടു സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും മുന്നിലാണെന്നത് വലിയ മാറ്റമാണ്്. വന്‍ ഫ്‌ളോപ്പാകുമെന്ന് പ്രവചിച്ചിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സ്വരാജ് പാര്‍ട്ടി മൂന്നിടത്ത് ലീഡ് ചെയ്യുന്നു. ചിരാഗ് പസ്വാന്റെ എല്‍ജെപി നാലിടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നതായിട്ടാണ് വിവരം. 243 ല്‍ 239 സീറ്റുകളിലും ജന്‍സ്വരാജ് പാര്‍ട്ടി മത്സരിക്കുന്നുണ്ട്.

Ads by Google
Friday 14 Nov 2025 09.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google