Sunday, March 22, 2026 Last Updated 1 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 08.37 AM

പോസ്റ്റല്‍വോട്ടുകള്‍ എണ്ണുമ്പോള്‍ എന്‍ഡിഎ മുന്നേറ്റം ; ബീഹാറില്‍ മഹാഗദ്ബന്ധന്‍ ഏറെ പിന്നില്‍

uploads/news/2025/11/810758/thejaswi-yadav.jpg

പാറ്റ്‌ന: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പോസ്റ്റല്‍ വോട്ടുകളില്‍ വന്‍ എന്‍ഡിഎ മുന്നേറ്റം. 70 സീറ്റുകളിലാണ് ബിജെപി നടയിക്കുന്ന എന്‍ഡിഎ സഖ്യം മുന്നില്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസും ആര്‍ജെഡിയും മുഖ്യകക്ഷികളാകുന്ന മഹാഗദ്ബന്ധന് 35 സീറ്റുകളിലാണ് മുന്നേറ്റമുള്ളത്. എക്സിറ്റ്പോളുകള്‍ ശരി വെയ്ക്കുന്ന രീതിയിലാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍.

ജെഎസ്പി മൂന്ന് എല്‍ജെപി ഉള്‍പ്പെടുന്ന മറ്റുള്ളവര്‍ നാലു സീറ്റുകളിലും ജെഎസ്പി രണ്ടു സീറ്റുകളിലുമാണ് മുന്നിലുള്ളത്. തേജസ്വീയാദവും ജന്‍സുരാജുമെല്ലാം അതാതു മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. അതേസമയം പോസ്റ്റല്‍ ബാലറ്റില്‍ കോണ്‍ഗ്രസ് ചിത്രത്തിലേയില്ല. രാഘവ് പൂരില്‍ തേജസ്വീയാദവ് മുന്നിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ തേജ് പ്രതാപ് ഏറെ പിന്നിലാണ്.

ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകളും.

Ads by Google
Friday 14 Nov 2025 08.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google