Sunday, March 22, 2026 Last Updated 6 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 12 Nov 2025 08.34 AM

ഷൈനിനെ വീണ്ടും പരീക്ഷിക്കാന്‍ സിപിഐഎമ്മില്‍ ആലോചന ; മുന്‍ ഡെപ്യൂട്ടി കളക്ടറും മന്ത്രിയുടെ ഭാര്യയും വരുന്നു

uploads/news/2025/11/810388/kj-shine.jpg

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ നഗരസഭകളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ മുന്നണികളുടെ നെട്ടോട്ടം. എറണാകുളത്ത് സെലബ്രിട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നാലെ പരക്കം പായുകയാണ് സിപിഐഎം. ലോക്‌സഭയിലേക്ക് മത്സരിച്ച കെ.ജെ. ഷൈന്‍, മുന്‍ ഡെപ്യൂട്ടി കളക്ടര്‍, മുന്‍മന്ത്രിയുടെ ഭാര്യ എന്നിവര്‍ക്ക് പിന്നാലെയാണ്.

കെ ജെ ഷൈനെ വീണ്ടും കളത്തിലിറക്കാന്‍ സിപിഐഎം ആലോചിക്കുന്നുണ്ട്് പറവൂര്‍ നഗരസഭയിലേക്ക് ഷൈനെ കൂടാതെ മുന്‍ മന്ത്രി എസ് ശര്‍മ്മയുടെ ഭാര്യയും റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജീയറുമായ ആശ, മുന്‍ ഡെപ്യൂട്ടി കളക്ടര്‍ സന്ധ്യാദേവി അനില്‍ എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ കാര്യമായ ആലോചനകള്‍ തന്നെ എല്‍ഡിഎഫില്‍ നടക്കുന്നുണ്ട്. തല്‍ക്കാലം ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച് മാറ്റം വരുത്തിയേക്കാനും സാധ്യതയുണ്ട്.

30 സീറ്റില്‍ 21 എണ്ണം സിപിഐഎമ്മിനും ഏഴെണ്ണം സിപിഐക്കും ഒന്നുവീതം കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും നല്‍കും. സിപിഐ നേതാവും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ കെ സുധാകരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും കോണ്‍ഗ്രസ് എസിനും നല്‍കിയിട്ടുള്ളത് വനിതാ സംവരണ സീറ്റുകളാണ്. നവംബര്‍ 13 ന് അന്തിമപ്രഖ്യാപനം വരും.

Ads by Google
Wednesday 12 Nov 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google