Sunday, March 22, 2026 Last Updated 12 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 08.53 PM

ഡൽഹി സ്ഫോടനം; രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം; NIA, NSG സംഘം സ്ഥലത്ത്

delhi

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് 6:55നും 6:56 നും ഇടയിലായിരുന്നു ഡൽഹിയിൽ സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ സ്ഫോടനത്തിൽ കത്തി നശിച്ചു.
7:29 ഓടെ തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എൻ‌ഐ‌എ, എൻ‌എസ്‌ജി ടീമുകൾ സ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ കൃത്യമായ നിമിഷം മുതൽ ദൃക്‌സാക്ഷികൾ വിവരങ്ങൾ ശേഖരിച്ചു.

Ads by Google
Monday 10 Nov 2025 08.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google