Sunday, March 22, 2026 Last Updated 5 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 05.03 PM

മരം മുറിക്കുന്നതിനിടെ കമ്പ് അപ്രതീക്ഷിതമായി ഒടിഞ്ഞുവീണു; വണ്ടൂരിൽ യുവാവിന് ദാരുണാന്ത്യം

on

വണ്ടൂർ: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്. തിങ്കൾ രാവിലെ 11.30 ന് നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം. മുറിച്ചുകൊണ്ടിരുന്ന കമ്പ് ഒടിഞ്ഞ് വിപിൻ നിന്ന ശാഖയിലേക്ക് വീണു താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

Ads by Google
Monday 10 Nov 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google