Sunday, March 22, 2026 Last Updated 1 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 02.10 PM

2 ദിവസത്തിനകം മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും ; അഴിമതി രഹിത ഭരണം ബിജെപിയ്ക്ക് മാത്രമേ കഴിയൂ

uploads/news/2025/11/810096/rajeev-chandrasekhar.gif

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബിജെപി മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും ഇന്ന് മുതല്‍ ഇലക്ഷന്‍ ക്യാമ്പ് ആരംഭിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാര്‍ഥികളെന്നും അഴിമതി രഹിത ഭരണം സംസ്ഥാനത്ത് ബിജെപി കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള മുന്നണി എന്‍ഡിഎ ആണ്. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുന്‍പോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് ഒരു അവസരം കിട്ടിയാല്‍ അതെല്ലാം പരിഹരിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിസംബര്‍ 9 നും 11 നുമായി രണ്ടുഘട്ടങ്ങളായിട്ടാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ലഭിച്ച അവസരമാണിതെന്നും ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നുവെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഇന്നായിരുന്നു പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.

Ads by Google
Monday 10 Nov 2025 02.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google