Sunday, March 22, 2026 Last Updated 5 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 12.39 PM

സ്വന്തം അവിഹിതം മറയ്ക്കാന്‍ ഭാര്യയുടെ പേരില്‍ അവിഹിതം ചാര്‍ത്തി; കൊലപ്പെടുത്തി ചൂളയിൽ കത്തിച്ചു, പോലീസിന് മുന്നിലും നാടകം

on

പുണെ: ഭാര്യയെ കൊലപ്പെടുത്തി ചൂളയിലിട്ട് കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുണെയിലെ ശിവാനെ ഏരിയയില്‍ താമസിച്ചിരുന്ന സമീര്‍ ജാദവ് (42) ആണ് ഭാര്യയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ അഞ്ജലി സമീര്‍ ജാദവിനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിന്റെ സംശയം തന്റെ നേര്‍ക്ക് തിരിയാതിരിക്കാന്‍ സമീര്‍ നടത്തിയ അഭിനയമാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്.

38-കാരിയായ അഞ്ജലിയുടെ മരണത്തിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി സമീര്‍ നിരാശ അഭിനയിച്ച് ആവര്‍ത്തിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മാത്രമല്ല ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ ഫോണില്‍ നിന്ന് അയാള്‍ മറ്റൊരു പുരുഷന് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.

എന്നാല്‍, പോലീസിന്റെ അന്വേഷണത്തില്‍ സമീറിന്റെ ക്രൂരമായ പദ്ധതി തകര്‍ന്നടിയുകയായിരുന്നു. പിടിയിലായതിന് ശേഷം, അജയ് ദേവ്ഗണ്‍ അഭിനയിച്ച 'ദൃശ്യം' എന്ന സിനിമനാല് തവണയെങ്കിലും കണ്ടതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സമീര്‍ വെളിപ്പെടുത്തി.
സമീറും അഞ്ജലിയും 2017-ലാണ് വിവാഹിതരായത്. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികള്‍ ഇവര്‍ക്കുണ്ട്. ഓട്ടോമൊബൈല്‍ ഡിപ്ലോമക്കാരനായ ജാദവ് ഒരു ഗാരേജ് നടത്തിവരികയായിരുന്നു.

പ്രതി പോലീസിനോട് പറഞ്ഞതനുസരിച്ച്; ഒക്ടോബര്‍ 26-ന്, താന്‍ വാടകയ്ക്കെടുത്ത ഒരു ഗോഡൗണിലേക്ക് ജാദവ് ഭാര്യയെ കൊണ്ടുപോയി. 'പുതിയ ഗോഡൗണ്‍ കാണിച്ചുതരാം' എന്ന് പറഞ്ഞാണ് അവളെ അവിടേക്ക് കൊണ്ടുപോയത്. ഉള്ളില്‍ കടന്ന ശേഷം അയാള്‍ അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി അയാള്‍ നേരത്തെ തന്നെ അവിടെ ഒരു ഇരുമ്പ് ചൂള നിര്‍മ്മിച്ചിരുന്നു. തുടര്‍ന്ന് സമീര്‍ അഞ്ജലിയുടെ മൃതദേഹം ചൂളയിലിട്ട് കത്തിക്കുകയും ചാരം അടുത്തുളള നദിയില്‍ ഒഴുക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ദീപാവലി അവധിക്കായി ഇവരുടെ കുട്ടികള്‍ നാട്ടിലായിരുന്നു.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം ഉണ്ടായതിനാലാലാണ് ജാദവ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍, ജാദവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു.

Ads by Google
Monday 10 Nov 2025 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google