Sunday, March 22, 2026 Last Updated 6 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 08.15 PM

രണ്ട് ലക്ഷം ആശ്വാസമേയല്ല; സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രതികരിച്ച് കൈമുറിച്ചുമാറ്റിയ കുട്ടിയുടെ അമ്മ

രണ്ട് ലക്ഷം രൂപ ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത്.
medical negligence, mother reacts

ചികിത്സാ പിഴവ് മൂലം പാലക്കാട് ജില്ലാ ആശുപത്രിയിൽ കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ . രണ്ട് ലക്ഷം രൂപ ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത്.

വലിയ തുക തുടർ ചികിത്സയ്ക്ക് കുടുംബത്തിന് ആവശ്യമുണ്ട്. കുടുംബത്തെ സർക്കാർ കൈവിടരുത്. സൗജന്യ ചികിത്സ മാത്രം ലഭ്യമാക്കിയത് കൊണ്ട് കാര്യമില്ല. കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നത്. ഒന്നരമാസത്തോളമായി മെഡിക്കൽ കോളേജിൽ തുടരുകയാണ്. ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല, സസ്പെൻഷൻ അല്ല ഡോക്ടർമാരെ പുറത്താക്കുകയാണ് വേണ്ടത് എന്നും അമ്മ പറഞ്ഞു.

2 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പണം ഉടൻ കൈമാറുമെന്ന് നെന്മാറ എംഎൽഎ കെ ബാബു അറിയിച്ചു.

Ads by Google
Saturday 08 Nov 2025 08.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google