Sunday, March 22, 2026 Last Updated 4 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 08.04 PM

വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് കളിക്കുന്നതിനിടെ; ബന്ധുവായ കുട്ടിക്ക് പരിക്ക്

മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
collapes, housse,

വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് സംഭവം. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

ആൾതാമസമില്ലാത്ത വീട്ടില്‍ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. അപകടം നടന്ന വീടിന്‍റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. വീട് 8 വർഷമായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്‍റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം. മേൽക്കൂരയില്ലാത്ത വീട്മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു.

Ads by Google
Saturday 08 Nov 2025 08.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google