Sunday, March 22, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 05.16 PM

വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.
congress

കേരളത്തിൽ നിന്ന് വോട്ട് ചോരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.

ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയുന്നു എന്ന് ആവർത്തിക്കുമ്പോഴും ആ വോട്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർവ്വേ നടത്തിയത്. ബിജെപി പറയുന്നതാണ് ഇലക്ഷൻ കമ്മീഷൻ ചെയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ട്. വോട്ടർ ലിസ്റ്റിൽ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുള്ളതെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പാണ് നടക്കേണ്ടതെന്നും ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Saturday 08 Nov 2025 05.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google